Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

COVIDANANTHARAM

Sudheer Nath

COVIDANANTHARAM / കോവിഡാനന്തരം / സുധീർ നാഥ് - 1 - Kollam Sujilee 2022 - 151

കോവിഡിന് മുമ്പും ശേഷവും എന്നു സമകാലിക ചരിത്രത്തെ രണ്ടായിവിഭജിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ഈ മഹാമാരിയുടെ പ്രവേശം. മനുഷ്യന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ എല്ലാ വ്യവഹാരങ്ങളെയും അടിമുടി ഉലച്ചുകളഞ്ഞ കോവിഡ്കാലത്തിന്റെ നഖചിത്രങ്ങളാണ് സുധീര്‍നാഥിന്റെ ഈ പുസ്തകത്തിലുള്ളത്. ആശങ്കയും ദുരിതവും അതിജീവനവും പ്രത്യാശയുമെല്ലാം ജീവസ്സുറ്റ വാക്കുകളിലൂടെ പകര്‍ത്തിവയ്ക്കാന്‍ ഈ കുറിപ്പുകളിലൂടെ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അതിജീവനകാലത്തെക്കുറിച്ച് അനവധി ഭാവിവായനാസാദ്ധ്യതകള്‍ തുറന്നുവയ്ക്കുന്ന ഗ്രന്ഥം.

Purchased C.I.C.C. Book House, Press Club Road, Ernakulam


Jeevacharithram
Ormma

L / SUD/CO