Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KASA PILASA

Anil Devassy

KASA PILASA / കാസ പിലാസ / അനിൽ ദേവസ്സി - 1 - Kottayam D C Books 2022/04/01 - 374

കലിതുളളിപ്പെയ്യുന്ന മഴപോലെയായിരുന്നു കട്ടിപ്പൊക്കം ഗ്രാമക്കാരുടെ ജീവിതം. മേലെ കരിമ്പടം പുതച്ചുകിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചപ്പോൾ കടപുഴകി വീണത് ഒരുപാട് ജീവിതങ്ങളാണ്. ജീവിതത്തോടായിരുന്നു അവർ യുദ്ധം ചെയ്തത്. മണ്ണായിരുന്നു അവരുടെ ആയുധം. പൊന്ന് വിളയിക്കലായിരുന്നു വിജയം. അതിനിടയിൽ അവർ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരുന്നു. കൺമുൻപിലുണ്ടായിട്ടും കാണപ്പെടാതെപോയ വാഗ്ദത്ത ഭൂമിയിൽ പുതിയ സാമ്രാജ്യം പടുത്തുയർത്താനുള്ള പദ്ധതികൾ അവർ ആവിഷ്‌കരിച്ചു. ഇമ്മട്ടിച്ചാച്ചനും കുഞ്ഞേശുവും കുഞ്ഞമ്പുവും ബ്രീജീത്താമ്മയും കരിവണ്ടും എൽസിയും കറിമങ്കയും മിഖായേലച്ചനും റീത്തയും നിറഞ്ഞുനില്ക്കുന്ന കാസ പിലാസ സങ്കീർണ്ണമായ ജീവിതാവസ്ഥകളുടെ കേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും കലങ്ങിമറിഞ്ഞ് വിലയം പ്രാപിക്കുന്നു.

9789354824357

Purchased Current Books,Convent Jn,Ernakulam


Novalukal

A / ANI/KA