Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

AATUJEEVITHAM

Benyamin

AATUJEEVITHAM (ആടുജീവിതം ) - 1 - Thrissur Green Books 2021/01/01 - 207

ഓരോ വായനയിലും വിഭിന്ന ധ്വനിയിലേക്കു സംക്രമിക്കുന്ന ഒരു പുസ്തകമായി ആടുജീവിതം മാറുന്നു., മാറിക്കൊണ്ടിരിക്കുന്നു എന്ന അപൂര്‍വ്വമായ ഒരു അനുഭവമാണ് മലയാളത്തില്‍ സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് എത്രയോ കാണാപ്പുറങ്ങളാണ് ഇതില്‍ ഇനിയും ഒളിഞ്ഞിരിക്കുന്നത്. - എന്‍.രാധാകൃഷ്ണന്‍ നായര്‍

എന്നെ വിസമയിപ്പിച്ച മലയാള നോവല്‍ - എം.മുകുന്ദന്‍

മധുരമായ ഗദ്യം, അനുഭവ തീവ്രമായ പ്രമേയം, മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം. മരുഭൂമിയുടെ വിഭ്രാമകമായ സൌന്ദര്യം, മരുലോകത്തിന്റെ സവിശേഷതകള്‍ ഇതൊന്നും മലയാള നോവലില്‍ ഇത്ര ആഴത്തില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തിയിട്ടില്ല. മലയാള സാഹിത്യത്തെയും ഭാഷയെയും ഈ നോവല്‍ ഏറെ ഉയരത്തിലെത്തിച്ചിരിക്കുന്നു. -പി വത്സല. അനുഭവങ്ങളുടെ വശ്യതയിലും കലാത്മകതയിലും ഗ്രിഗറീ ഡേവിഡ് റോബര്‍ട്സിന്റെ ശാന്താറാം എന്ന നോവലിനെ അതിശയിക്കുന്ന നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല;ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ്.

27-Jun-2013

ആടുജീവിതം അറബി ഭാഷയിലേക്ക്

മലയാളി വായനക്കാരനെ പിടിച്ചു കുലുക്കിയ ആടുജീവിതം അറബ് മനസാക്ഷിയുടെ മുന്നിലേക്ക്. ബെന്യാമിന്‍റെ പ്രശസ്ത നോവലിന് അറബി പരിഭാഷ ഒരുക്കുന്നത് മലപ്പുറം അദ്രുശേരി സ്വദേശി സുഹൈല്‍ വാഫിയാണ്. സുഹൈല്‍ ദോഹയില്‍ അറബ് പരിഭാഷകനായി ജോലിചെയ്യുകയാണ്. കുവൈറ്റിലെ മക്തബത്തു അഫാഖാണ് പ്രസാധകര്‍. അയ്യാമുല്‍ മായിസ് എന്നാണ് ആടുജീവിതത്തിന്‍റെ അറബിയിലുള്ള പേര്.

2011 ല്‍ നോവല്‍ വായിച്ചപ്പോള്‍ മുതലാണ് ഇത് അറബ് ജനതയിലേക്ക് എത്തിക്കണമെന്ന ആഗ്രഹം സുഹൈലിന് തോന്നിയത്. മരുഭൂമിയില്‍ ആടുകള്‍ ക്കൊപ്പമുള്ള നജീബിന്‍റെ ദുരിതജീവിതം അറബു വായനക്കാരന്‍റെ മുന്നിലെത്തുന്നതില്‍ നോവലിസ്റ്റും താല്പര്യവാനായിരുന്നു. പുസ്തകത്തിന്‍റെ പരിഭാഷയും പ്രൂഫും കഴിഞ്ഞ് അച്ചടിയുടെ ഘട്ടത്തിലാണ്. മാര്‍ച്ചില്‍ പുറത്തിറക്കാനാണ് പ്രസാധകരുടെ തീരുമാനം. നോവലിലെ വികാര തീവ്രത അതേപടി നിലനിര്‍ത്തിയാണ് പരിഭാഷ നിര്‍വ്വഹിക്കപ്പെട്ടിട്ടു ള്ളത്.കൂടുതല്‍ വായനക്കാരിലേക്കും ഭാഷകളിലേക്കും നോവല്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് ബെന്യാമിന്‍ പറഞ്ഞു. അറബി ഭാഷയിലേക്ക് വരുന്നതില്‍ കുടുതല്‍ സന്തോഷമുണ്ട്. ഏഷ്യന്‍ തൊഴിലാളികളോടുള്ള അറബ് ജനതയുടെ മനോഭാവത്തിന് മാറ്റമുണ്ടാക്കാന്‍ പുസ്തകത്തിനു കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

9788184231175

Purchased CICC,Press Club Road,Ernakulam


Nil


Novalukal

A / BEN/AA