Ernakulam Public Library OPAC

Online Public Access Catalogue

 

KADALNEELAM

Jayachandran Mokeri

KADALNEELAM / കടൽ നീലം / ജയചന്ദ്രൻ മൊകേരി - 1 - Kottayam D C Books 2021/08/01 - 164

മലയാളത്തിലെ ആത്മകഥകളില്‍ ശ്രദ്ധേയമായ ഒന്നാണ് ജയചന്ദ്രന്‍ മൊകേരിയുടെ 'തക്കിജ്ജ എന്റെ ജയില്‍ ജീവിതം' ചെയ്യാത്ത കുറ്റത്തിന് അപമാനവും തടവും പേറി അധ്യാപകനായ ജയചന്ദ്രന്‍ മാലദ്വീപില്‍ കുടിച്ചുതീര്‍ത്ത കയ്പുനീരിന്റെ കഥ അനുഭവങ്ങളാണ് അദ്ദേഹത്തെ മികച്ച എഴുത്തുകാരനാക്കിയത്. സര്‍ക്കാര്‍, നിയമം, കോടതി, പോലീസ്, സമൂഹം തുടങ്ങിയ വ്യവസ്ഥകള്‍ക്കെതിരെ ഒരു വ്യക്തി നടത്തിയ പോരാട്ടത്തിന്റെ രേഖയാണത്. നിസ്സഹായരും നിരപരാധികളുമായ വ്യക്തികള്‍ വ്യവസ്ഥകളുടെ നിര്‍ദ്ദയവും നിഷ്ഠൂരവുമായ പല്‍ച്ചക്രങ്ങളില്‍ അരഞ്ഞുതീരുന്നതിനെപ്പറ്റി ആലോചിക്കുവാന്‍ പ്രേരിപ്പിക്കുന്ന പുസ്തകമാണ് 'തക്കിജ്ജ'. ഒരു നിലയ്ക്ക് അതിന്റെ രണ്ടാം ഭാഗമാണ് ഈ 'കടല്‍നീലം'. ഇവിടെ പക്ഷെ അനുഭവങ്ങള്‍ക്കല്ല, നിരീക്ഷണങ്ങള്‍ക്കാണ് സ്ഥാനം. മാലദ്വീപിലെ പ്രകൃതിയും ചരിത്രവും സമൂഹവും പലതരത്തില്‍, പല തലത്തില്‍ 'കടല്‍നീല'ത്തില്‍ ആവിഷ്‌കാരം കൊള്ളുന്നു. യാത്രാവിവരണത്തിന്റെ ഒരംശം ഇതിലെവിടെയോ ഉള്‍ച്ചേര്‍ന്ന് കിടപ്പുണ്ട്. മാലദ്വീപിന്റെ ഒരു ക്ലോസപ്പ് ദൃശ്യമാണിത്. ലളിതവും സരളവും ആയ ഭാഷ. ആത്മാര്‍ത്ഥമായ പ്രതിപാദനം. ദുരനുഭവങ്ങളുണ്ടായിട്ടും മാലദ്വീപിനെ സ്‌നേഹിക്കുവാന്‍ പ്രാപ്തിയുള്ള ജയചന്ദ്രന്റെ മനുഷ്യപ്പറ്റ് ഈ പുസ്തകത്തില്‍ നിങ്ങള്‍ തൊട്ടറിയും. എം. എന്‍. കാരശ്ശേരി

9789354321009

Purchased Current Books,Convent Jn,Ernakulam


Jeevacharithram

L / JAY/KA