Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ATHMAM APARAM ADHINIVESAM

Sunil P Elayidom

ATHMAM APARAM ADHINIVESAM / ആത്മം അപരം അധിനിവേശം / സുനില്‍ പി.ഇളയിടം - 2 - Calicut Eye Books Kerala 2019/01/01 - 206

അധിനിവേശം എന്ന ചരിത്രാനുഭവത്തിന്റെ സ്ഥലവും സൂക്ഷ്മവുമായ
ജീവിതത്തെ നിശിതമായ രാഷ്ട്രീയജാഗ്രതയോടെ അഭിസംബോധന
ചെയ്യുന്ന കൃതി. കൊളോണിയൽ ആധുനികതയുടെ ജീവിതക്രമ
ത്തിനകത്ത് ഓരോ പ്രാദേശികസ്വത്വത്തിനും തനതു ജീവിതം
നഷ്ടപ്പെടുന്നത് എങ്ങനെയൊക്കെയാണെന്ന തിരിച്ചറിവിലേക്ക്
നമ്മെ എത്തിക്കുന്നു എന്നതാണ് ആറ് പ്രഭാഷണങ്ങളും
ഒരു സംഭാഷണവും ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ പ്രസക്തി.
പാഫ. എം.എൻ. വിജയനു ശേഷം മലയാളത്തിലെ
പ്രഭാഷണകല ധൈഷണികമായ ഉയരങ്ങളിലെത്തുന്നത്
ഡോ, സുനിൽ പി. ഇളയിടത്തിലൂടെയാണ്. തെളിഞ്ഞ രാഷ്ട്രീയ
ബോധ്യങ്ങളാലും കവിതയെ തൊട്ടുനിൽക്കുന്ന ഭാഷയാലും
ഈ പ്രഭാഷണങ്ങൾ ഒരേ സമയം കാവ്യവും അതേ സമയം
അസാധാരണതകൾ ഏറെയുള്ള പ്രബന്ധങ്ങളുമാകുന്നു.
ആ അർത്ഥത്തിൽ ഈ സമാഹാരം ഒരു കാവ്യപ്രബന്ധം കൂടിയാണ്.

9788193074527

Purchased CICC Book House,Press Club Road,Ernakulam


Niroopanam Upanyasam

G / SUN/AT