Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

UNMADIYUDE YATHRA (English Title : ON THE ROAD)

Kerouac ,Jack

UNMADIYUDE YATHRA (English Title : ON THE ROAD) / ഉന്മാദിയുടെ യാത്ര / ജാക്ക് കെറ്വോക് - 1 - Kottayam DC Books 2021/06/01 - 448

ജാസ് സംഗീതം, ലൈംഗികത, സഞ്ചാരം, ലഹരി എന്നിവ ശീല മാക്കിയ അമേരിക്കൻ യുവതയുടെ പ്രതീകങ്ങളായ സാൽ പാര ഡൈസും ഡീൻ മൊറിയാർട്ടിയും നടത്തുന്ന യാത്രകളുടെ പശ്ചാത്തലത്തിലാണ് 'ഉന്മാദിയുടെ യാത്ര' എന്ന കൃതി രചിക്കപ്പെ ട്ടിരിക്കുന്നത്. കെറ്വോക്കിന്റെ ആത്മകഥാപരമായ രചനയാ യതുകൊണ്ടുതന്നെ പ്രസിദ്ധീകൃതമായ നാൾമുതൽ വിവാദങ്ങളും വിമർശനങ്ങളും ഈ നോവലിനെ വിടാതെ പിന്തുടരുന്നുണ്ട്. യാതൊരു തയ്യാറെടുപ്പുമില്ലാതെ ഇറങ്ങിപ്പുറപ്പെടുന്ന ഒരു യാത്ര പോലെയാണ് ഈ പുസ്തകം. ചിലപ്പോൾ അതീവ രസകരമായ കാഴ്ചകൾ, ചിലപ്പോൾ വിചിത്രമായ തോന്നലുകൾ, മറ്റുചില പ്പോൾ അനന്തമായ കാത്തിരിപ്പ്, എല്ലാം കൂടിക്കലർന്ന ആഖ്യാനശൈലി. എല്ലാറ്റിന്റെയും അന്തർധാരയായി ബോപ് സംഗീതം പകരുന്ന ഉന്മാദവും. പുറമെ ശാന്തമെന്നു തോന്നുമെങ്കിലും, അടിയൊഴുക്കുകളുടെ പുസ്തകമാണ് 'ഓൺ ദി റോഡ്' അഥവാ ഉന്മാദിയുടെ യാത്ര. ആദ്യ അദ്ധ്യായങ്ങൾ വായിച്ചുകഴിയുമ്പോൾത്തന്നെ ലഹരി കയറും. പിന്നീട് വായനയിൽനിന്ന് മുക്തമാകാൻ നന്നേ പണിപ്പെടേണ്ടിവരും. അമ്പതുകളിലെ അമേരിക്കൻ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ഈ നോവൽ. അമേരിക്കൻ യുവതലമുറയെ ആഴത്തിൽ സ്വാധീനിക്കുന്നതിന് കാരണമായ ഈ കൃതി ടൈം മാഗസിന്റെ ഏറ്റവും മികച്ച 100 ഇംഗ്ലിഷ് നോവലുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട വിവർത്തനം: ഡോ. അശോക് ഡിക്രൂസ്‌

9789354325236

Purchased Current Books,Convent Jn,Ernakulam


Novalukal

A / KER/UN