Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

THAMARAMUKKU

Nidheesh G

THAMARAMUKKU / താമരമുക്ക് / നിധീഷ് ജി - 1 - Kottayam D C Books 2021/08/01 - 126

ഒരിക്കലെപ്പഴോ നാം ബസിറങ്ങിയ, സൈക്കിളോടിച്ചു പോയ നാട്ടിൻപുറത്തെ ഒരു കവലയും ഇരുളും വെളിച്ചവും സമാസമം പേറുന്ന അകംപുറം തീയുള്ള മനുഷ്യരെയുമാണ് 'താമരമുക്കി'ൽ കാണാനാവുക. അവിടെ കായലും കടവും ഉയർന്നുപാറുന്ന കൊടികളും പകയും പ്രതികാരവും പ്രണയ വും വിരഹവും കലഹവും പാരസ്പര്യങ്ങളുമുണ്ട്. ദേശനാമ ങ്ങൾ തലക്കെട്ടായി വരുന്ന ഈ കഥകളിൽ അധികാരത്തിന്റെ വിധ്വംസകതയുണ്ട്. നിസ്സഹായജീവിതങ്ങളെ നിലംപരിശാക്കുന്ന അതിന്റെ ആസക്തികളുണ്ട്. മനുഷ്യർ വസിക്കുന്ന ഇടങ്ങളുടെ അയുക്തികളും വൈചിത്ര്യങ്ങളുമുണ്ട്. അവർ നാം വായിച്ചു പരിചയിച്ച തരം മനുഷ്യരല്ല. അവരുടെ ജീവിതാനന്ദങ്ങളോ ക്രൗര്യങ്ങളോ ഗതികേടുകളോ നമുക്കത്ര പരിചിതമല്ല. ഓരങ്ങളിൽ എന്നെന്നേക്കുമായി അടക്കം ചെയ്യപ്പെട്ടവരാണവർ. വിജനമാ യ തെരുവ് പോലെ ആളൊഴിഞ്ഞവർ, തോറ്റു പോകുന്നവർ. കഥാപാത്രങ്ങൾ ഒരു കഥയിൽനിന്നും മറ്റൊന്നിലേക്ക് സഞ്ച രിക്കുന്നതായും പൊടുന്നനെ നോവലിന്റേതു പോലുള്ള വിശാലമായ ഒരു ഭൂമികയിലേക്ക് കൂടുമാറുന്നതായും കാണാം. വേണാ ട്ടുദേശത്തിന്റെ അതിർത്തിയും ഓണാട്ടുകരയുടെ തെക്കൻ ഭാഗവുമായി വരുന്ന കാവും കുളവും കായലും കയർകമ്പോള ങ്ങളും നിറഞ്ഞ ഒരു പ്രദേശത്തിന്റെ ഭാഷയും സംസ്‌കാരവും രാഷ്ട്രീയവും ചലച്ചിത്രത്തിലെന്ന പോലെ പല ആഖ്യാനങ്ങളിൽ ജീവിതത്തെ കുരുക്കിയിടുന്നു.

9789354323027

Purchased Current Books,Convent Jn,Ernakulam


Cherukathakal

B / NID/TH