Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

RAM C/o ANANDHI

Akhil P Dharmajan

RAM C/o ANANDHI / റാം C/O ആനന്ദി / അഖില്‍ പി ധര്‍മ്മജന്‍ - 2 - Kottayam D C Books 2020/12/01 - 320

ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.
അഖില്‍ പി ധര്‍മ്മജന്റെ ഏറ്റവും പുതിയ പുസ്തകം ‘റാം C/O ആനന്ദി‘ പ്രീബുക്ക് ചെയ്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിക്ക് എഴുത്തുകാരന്‍ ആദ്യ കോപ്പി നേരിട്ട് കൈമാറി. മൂവാറ്റുപുഴ സ്വദേശിനിയായ അഞ്ജലി മാത്യുവിനാണ് എഴുത്തുകാരന്‍ നേരിട്ടെത്തി പുസ്തകം കൈമാറിയത്.
പ്രണയം, സൗഹൃദം, പ്രതികാരം, യാത്ര എല്ലാചേരുവകളും ചേര്‍ത്തെഴുതിയ
നോവലാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി‘. ഒരു സിനിമ കാണാനായി ടിക്കറ്റെടുത്ത അതേ മനസ്സോടെ നിങ്ങള്‍ക്ക് ഈ നോവലിനെ കാണാം. ചെന്നൈ ഉള്‍പ്പെട്ട തമിഴ്‌നാട്ടിലെ കുറച്ചു പ്രദേശങ്ങളാണ് കഥാപശ്ചാത്തലം.


9788126475568

Purchased Current Books,Convent Jn,Ernakulam


Novalukal

A / AKH/RA