Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

MINARAM

Abu Iringattiri

MINARAM /മിനാരം : പുരോഹിതന്മാര്‍ മുഖ്യപ്രമേയമായി വരുന്ന കഥക /അബു ഇരിങ്ങാട്ടിരി - 1 - Thiruvananthapuram Chintha Publishers 2020/03/01 - 104

മലയാള ചെറുകഥയിലെ വേറിട്ടൊരു ശബ്ദമാണ് അബു ഇരിങ്ങാട്ടിരിയുടേത്. പുരോഹിതന്മാര്‍ മുഖ്യപ്രമേയമായി വരുന്ന കഥകളുടെ സമാഹാരമാണിത്. പുരോഹിതന്മാര്‍ പരമ്പരാഗത വിജ്ഞാനത്തിന്റെ വാഹകരും പ്രചാരകരുമാണ്. അതിനാല്‍ത്തന്നെ പുതിയ കാലത്തോടും ചിന്തകളോടും സമരസപ്പെടാന്‍ അവര്‍ക്ക് സമയം വേണ്ടിവരും. പഴമയ്ക്കും പുതുമയ്ക്കും ഇടയിലുള്ള ഇരുണ്ട ഭൂഖണ്ഡങ്ങളാണ് മിക്കമതങ്ങളിലേയും പുരോഹിതര്‍. അവര്‍ അധീശത്ത പൊതുബോധത്തിന്റെ വ്യാഖ്യാതാക്കളാണ്. അതോടൊപ്പം തന്നെ മനുഷ്യ പ്രത്യാശയുടെ അടയാളങ്ങളുമാണവര്‍. മുസ്ലീം വിശ്വാസ പരിസരത്തുള്ളവര്‍ വേണ്ടവിധം അറിയാതെപോകുന്ന പുരോഹിതന്മാരുടെ ഇടപെടലുകള്‍ നര്‍മ്മബോധം കൈവിടാതെ അവതരിപ്പിക്കുകയാണ് അബു ഇരിങ്ങാട്ടിരി ഈ പുസ്തകത്തില്‍.

9789389410877

Purchased Chintha Publishers, Thiruvananthapuram


Cherukadhakal

B / ABU/MI