Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

ORMAPPADIKAL

Oommen,M A

ORMAPPADIKAL / ഓര്‍മ്മപ്പടികള്‍ / എം എ ഊമ്മന്‍ - 1 - Kottayam D C Books 2020/01/01 - 212

അന്താരാഷ്ട്രപ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. എം.എ. ഉമ്മന്റെ ആത്മകഥ 20-ാം നൂറ്റാണ്ടില്‍ കേരളസമൂഹത്തെ ഒരു നവയുഗത്തിലേക്ക് നയിച്ച സാമ്പത്തികവും സാമൂഹികവുമായ ആധുനികവല്‍ക്കരണപ്രക്രിയയുടെ ചരിത്രംകൂടിയാണ്. കാരണം, മലയാളികളുടെ സമ്പദ്‌വ്യവസ്ഥയെ എന്നന്നേക്കുമായി തിരുത്തിയെഴുതിയ വിപ്ലവകരമായ രാഷ്ട്രീയ-സാമൂഹിക തീരുമാനപരമ്പരകളുടെ ശില്പികളിലൊരാളാണ് അദ്ദേഹം. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തില്‍നിന്ന് അന്തര്‍ദ്ദേശീയമായ ഔന്നത്യത്തിലേക്കുള്ള പ്രൊഫ. ഉമ്മന്റെ ജീവിതയാത്ര 20-ാം നൂറ്റാണ്ടില്‍ മലയാളികള്‍ക്ക് കൈവന്ന ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്വതന്ത്രചിന്താത്വരയുടെയും ജ്ഞാനതൃഷ്ണയുടെയും ഒരു സോദോഹരണ ചരിത്രം കൂടിയാണ്. സംഭവബഹുലവും ഉല്‍ക്കൃഷ്ട വ്യക്തിസാന്നിധ്യങ്ങള്‍ നിറഞ്ഞതും ലളിതവും സത്യോന്മുഖവുമായ ഈ ജീവിതകഥ, ഹൃദ്യവും സുന്ദരവുമായ ഒരു സാഹിത്യസൃഷ്ടിയെന്നപോലെ നമ്മെ ആഹ്ലാദിപ്പിക്കുകയും നമ്മെത്തന്നെ ആഴത്തില്‍ മനസ്സിലാക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു

9789353901783

Purchased D C Books,Convent Jn,Ernakulam


Jeevacharitram
Autobiography

L / OOM/OR