Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

IDENTITY

Kundera,Milan

IDENTITY / ഐഡന്റിറ്റി / മിലന്‍ കുന്ദേര - 1 - Kottayam D C Books 2020/02/01 - 126

മനുഷ്യജീവിതത്തെ തൊലിയുരിച്ച് കാണിക്കലാണ് നോവലിന്റെ ലക്ഷ്യമെന്ന് ഒരിക്കല്‍ മിലന്‍ കുന്ദേര പറഞ്ഞിട്ടുണ്ട്. അതെങ്ങനെ വേണമെന്ന് ഐഡന്റിറ്റിയില്‍ കുന്ദേര കാണിച്ചുതരുന്നു. കുന്ദേരയുടെ സ്ഥിരം വഴികള്‍ വിട്ട്, ഒരു ചെറിയ കഥ പറയുമ്പോഴും അത് അത്ര ലളിതമല്ല. നോര്‍മാന്‍ഡിയുടെ കടല്‍ത്തീരത്ത് ഷാന്റലിന്റെയും ഷോണ്‍ മാര്‍ക്കിന്റെയും കഥ തുടങ്ങുമ്പോള്‍ എല്ലാം യഥാതഥമാണ്. എന്നാല്‍ ഐഡന്റിറ്റി പറഞ്ഞുകയറുന്നത് സര്‍റിയലിസത്തിലേക്കും വഴിപിരിഞ്ഞു പോകുന്ന ബഹുവിധമായ സ്വത്വങ്ങളിലേക്കുമാണ്. മനുഷ്യന്റെ പ്രണയത്തെയും കാമനകളെയും നിഗൂഢമായ മാനസവ്യവഹാരങ്ങളെയും ആഴത്തില്‍ തൊടുന്ന ചെറിയ നോവലാണ് ഐഡന്റിറ്റി. പറഞ്ഞതിലേറെ ആഴമുള്ള മിലന്‍ കുന്ദേരയുടെ നോവല്‍.

9789352827350

Purchased D C Books,Convent Jn,Ernakulam


Novel

A / KUN/ID