Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

NILAVINTE PENNUNGAL ( English Title : CELESTIAL BODIES )

Jokha Al Harthi

NILAVINTE PENNUNGAL ( English Title : CELESTIAL BODIES ) / നിലാവിന്റെ പെണ്ണുങ്ങള്‍ / ജോഖ അൽഹാരിസി - 1 - Kozhikkode Olive Publications 2020/01/01 - 245

2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ച ജോഖ അൽഹാരിസിയുടെ ‘സെലസ്റ്റ്യൽ ബോഡീസ്’, മലയാള വിവർത്തനം

അൽഅവാഫിയെന്ന ഗ്രാമത്തിലെ ജീവിതം സംഭവബഹുലമാണ്. കണ്ണുതുറന്നുവെച്ചാൽ മയ്യയുടെ നിശബ്ദമായ പ്രണയവും അസ്മയുടെ പുസ്തകശേഖരത്തിൽ കയറിപ്പറ്റിയ ഏടും കൗലയുടെ അലമാരകകത്തൊളിപ്പിച്ച ലിപ്സ്റ്റിക്കും കാണാം. നിലാവിൽ കുളിച്ചുകിടക്കുന്ന മരുഭൂമിയിൽ നക്ഷത്രമെണ്ണിക്കിടക്കുന്ന കമിതാക്കളെയും തോട്ടത്തിലെ ഈന്തപ്പനകളിൽ പ്രണയിനിയുടെ പേര് കോറിയിടുന്ന അബ്ദുള്ളയെയും കാണാം. ദരീഫയുടെ നൃത്തം കാണാം. സുവൈദിന്റെ ഊദ് വായന കേൾക്കാം.
ആഭിചാരവും അടിമക്കച്ചവടവുമടക്കം ആധുനിക ഓമനിന്റെ പരിണാമ ദശകളിലെ വിവിധ ചിത്രങ്ങളെ അൽഅവാഫിയുടെ കണ്ണാടിച്ചില്ലിലൂടെ വരച്ചിടുകയാണ് എഴുത്തുകാരി.

9789389325737

Purchased Mathrubhumi Books,Kaloor


Novel

A / JOK/NI