Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

ENTE PITHAVINTE SWAPNANGAL

Flisar,Evald

ENTE PITHAVINTE SWAPNANGAL / എന്റെ പിതാവിന്റെ സ്വപ്‌നങ്ങൾ / Evalid Flisar / ഇവാൾഡ് ഫ്ളിസർ. - 1 - Palakkad Logos 2019/01/01 - 208

വളരെ ചുരുങ്ങിയതും മൂർച്ചയേറിയതുമായ വാക്കുകളിൽ, അസൂയാവഹമായ കയ്യടക്കത്തോടെയും ശൈലീവല്ലഭത്തോടെയും ആദമെന്ന പതിനാലുവയസ്സുകാരന്റെ അർദ്ധസ്വപ്നലോകം വായനക്കാരന് മുന്നിൽ വരച്ചിടുകയാണ് ഇവാൾഡ് ഫ്ളിസർ.

മായ ദർശനങ്ങളുടേയും പ്രതീക്ഷകളുടേയും മൗലികവും വിചിത്രവുമായ അതിസ്വരങ്ങൾ...വളരെ സമർത്ഥമായ കോറിയിടലുകളിലൂടെ, ഉന്മാദത്തോളം എത്തുന്ന ഭാവുകത്വത്തോടെ വിചിത്രമായ സ്വപ്ന ദർശന മാനസികനിലകളെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് നീക്കുന്നു. അങ്ങനെ "എന്റെ പിതാവിന്റെ സ്വപ്‌നങ്ങൾ" വിവിധ അടരുകളുള്ള കഥയാവുന്നു. വിവിധ അർത്ഥങ്ങളിൽ, വിവിധ പ്രതിപാദ്യ വിഷയങ്ങളിലൂടെ, അസാധാരണമായ മൗനങ്ങളിലൂടെ അപഭ്രംശങ്ങളെ വിശകലനം ചെയ്യുന്നു. - ഇഗോർ ബ്രാട്ടോ ഡെലോ (ലിറ്റററി സപ്ലിമെന്റ്).

9789388364331

Purchased Z4 Books,Malappuram


Novalukal

A / FLI/EN