Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

RUDRANGANA

Ignatius Variath

RUDRANGANA - 1 - Kothamangalam Saikatham Books 2017/03/01 - 230

കെയര്‍ടേക്കറുടെ ജോലിക്കായി ആലങ്ങാട്ട് മനയില്‍ എത്തിയ വിഷ്ണുദത്തനെ എതിരേറ്റത് അദൃശ്യമായ ശക്തിയുടെ രൗദ്ര പ്രഭാവമായിരുന്നു! പ്രഥമ രാത്രിയില്‍ തന്നെ വിഷ്ണുദത്തന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് അവള്‍ വന്നു. രുദ്രയെന്ന ദേവാംഗന! കനലുകള്‍ എരിയുന്ന അവളുടെ മിഴികളില്‍ കണ്ടത് രക്തദാഹമായിരുന്നു... മാസ്മര ശക്തിയാര്‍ന്ന ആ നയനങ്ങള്‍ക്ക് മുന്നില്‍ വിഷ്ണു പതറി! രുധിരമയമാര്‍ന്ന ചുണ്ടുകള്‍ അടുത്തെത്തിയതോടെ ഭയത്തിന്റെ അലകള്‍ ദേഹമാസകലം പടരുന്നത് അയാളറിഞ്ഞു. പക്ഷേ, തനിക്ക് ജീവിക്കാന്‍ ഈ തൊഴില്‍ അനിവാര്യമാണെന്ന തിരിച്ചറിവ് സധൈര്യം അവളെ നേരിടാനുള്ള കഴിവ് നല്‍കി... ദൃഢനിശ്ചയത്തോടെ അചഞ്ചലമായ മനസ്സുമായി തന്റെ മുന്നില്‍ ഉറച്ചുനിന്ന വിഷ്ണുദത്തനെ രുദ്ര നിമിഷങ്ങളോളം നോക്കിനിന്നു...

9789386222299

Purchased Saikatham Books - Krithi International Book Fair 2019, 8-17 FEB


Novalukal

A / IGN/RU