Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MADHURAM NINTE JEEVITHAM

Appan, K P

MADHURAM NINTE JEEVITHAM /മധുരം നിന്റെ ജീവിതം /കെ.പി. അപ്പൻ / K P Appan - 1 - Kottayam D C Books 2017/09/01 - 79

യേശുവിന്റെ അമ്മ മറിയത്തെക്കുറിച്ച് മലയാളത്തിലെ പ്രമുഖ സാഹിത്യവിമർശകൻ കെ.പി. അപ്പൻ രചിച്ച പുസ്തകമാണ് മധുരം നിന്റെ ജീവിതം. മേരിവിജ്ഞാനീയം എന്ന ദൈവശാസ്ത്രശാഖയുടെ ഭാഗമായി[1] മലയാളത്തിൽ പിറന്ന ആദ്യത്തെ രചനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിപ്രസിദ്ധീകരിക്കപ്പെട്ടത് 2006-ൽ ആണ്.മരണശേഷം ഈ കൃതിയുടെ പേരിൽ അപ്പന് 2008-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു.

1994-ൽ പ്രസിദ്ധീകരിച്ച ബൈബിൾ വെളിച്ചത്തിന്റെ കവചം എന്ന കൃതിയിൽ "ക്രിസ്തുവിജ്ഞാനീയം മേരിവിജ്ഞാനീയത്തിന്റെ സാന്നിദ്ധ്യത്തിലായിരിക്കും പൂർണ്ണമായിത്തീരുക" എന്നും അതിനാൽ "മലയാളചിന്തയിൽ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകൾ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു" എന്നും അഭിപ്രായപ്പെട്ടിരുന്ന അപ്പൻ തന്റെ ബൈബിൾ വായനയുടെ വെളിച്ചത്തിൽ വിശുദ്ധമറിയത്തെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിൽ.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതി

9788126412839

Purchased Current Books,Ernakulam


Christu Matham -Puraanam
Mariology
Mary Vinjaneeyam

X1 / APP