Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KALAM ENNODU PARANJATH

Devdath,P S

KALAM ENNODU PARANJATH കാലം എന്നോട് പറഞ്ഞത് /പി എസ് ദേവദത്ത് - 1 - Kothamangalam Saikatham Books 2013/07/01 - 46

ഒരു കൗമാരക്കാരന്റെ വിഹ്വലതകള്‍, ആത്മരോഷം, അന്തഃസംഘര്‍ഷം, പ്രതിഷേധം എന്നിവ ഒരു വശത്തും വര്‍ത്തമാനകാല ദൈന്യങ്ങളും ദുരവസ്ഥകളും കണ്ട് മനംനൊന്ത് കേഴുന്ന നിസ്സഹായാവസ്ഥ മറുവശത്തും കാണാം. അനുദിനം ജീര്‍ണ്ണതയിലേക്ക് നീങ്ങുന്ന സമൂഹത്തിലെ അനീതികളെയും അധാര്‍മ്മികതയെക്കുറിച്ചും ദേവദത്ത് വേദനിക്കുന്നു. അനുദിനമെന്നോണം നേരില്‍ കണ്ടനുഭവിക്കുന്ന സംഭവങ്ങള്‍ ദേവദത്തിനെ ഒരു മഡോക്കിസ്റ്റാക്കിയതുമാതിരിയാണ് പല കഥകളും നമ്മോടു സംവേദിക്കുന്നത്. ശുഭാപ്തിവിശ്വാസം ഒരു കേവല സങ്കല്‍പം മാത്രമെന്നും ഈ കഥാകൃത്ത് വിശ്വസിക്കുന്നതുപോലെ തോന്നും. അതോ ഉപബോധമനസ്സില്‍ മനുഷ്യനെക്കുറിച്ച് ഉദാത്തസങ്കല്‍പങ്ങള്‍ ഉറങ്ങിക്കിടക്കുന്നുണ്ടാവുമോ? ഉണ്ടാകാം.

9789382757207

Gifted T P Ramesh


Cherukadhakal
Stories

B / DEV/KA