Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SAYYANUKAMBA

Ravivarma Tampurān

SAYYANUKAMBA (ശയ്യാനുകമ്പ) (രവിവര്‍മ്മ തമ്പുരാന്‍) - 1 - Kottayam D C Books 2017/01/01 - 158

നാല്‌പതുകളിലെത്തിയ വില്ലേജ്‌ ഓഫീസറായ ആനന്ദ്‌ വര്‍ഗീസിന്റേയും ചുംബനസമരത്തിനിടയില്‍ പരിചയപ്പെട്ട അക്ഷര മേനോന്റേയും ഇടയില്‍ വളര്‍ന്ന അസാധാരണമായ ബന്ധത്തിന്റെ കഥ പറയുന്ന നോവലാണ്‌ രവിവര്‍മ്മ തമ്പുരാന്‍ രചിച്ച ശയ്യാനുകമ്പ.
മധ്യവയസ്സിലെത്തിയവരുടെ ജീവിതത്തെ വേട്ടയാടുകയും അതിനെ തകിടം മറിക്കുകയും ചെയ്‌തേക്കാവുന്ന മിഡ്‌ലൈഫ്‌െ്രെകസിസ്‌ എന്ന പ്രഹേളികയുടെ വിവിധ സങ്കീര്‍ണ്ണതകള്‍്‌ പങ്കുവയ്‌ക്കുകയും ഒപ്പം ദയാവധം, ലൈംഗിക സമത്വം തുടങ്ങിയ സമകാലിക വിഷയങ്ങളുടെ വേറിട്ട കാഴ്‌ചകള്‍ വരച്ചിടുകയും ചെയ്യുന്നു ഈ പുസ്‌തകം.

സത്യസന്ധനും കര്‍ക്കശക്കാരനുമായ വില്ലേജ്‌ ഓഫീസറായിരുന്നു ആനന്ദ്‌ വര്‍ഗീസ്‌. നാല്‌പത്തെട്ട്‌ വയസ്സ്‌ കഴിഞ്ഞ അയാളുടെ ദാമ്പത്യജീവിതം അസംതൃപ്‌തി നിറഞ്ഞതായിരുന്നു. ഒരു കോഴിക്കോട്‌ യാത്രയ്‌ക്കിടയില്‍ ചുംബനസമരത്തിന്‌സാക്ഷിയാകാന്‍ പോയത്‌ അയാളുടെ ജീവിതത്തെ മാറ്റിമറിച്ചു. അന്നാണ്‌ അനുവാദം ചോദിക്കാതെ അക്ഷര എന്ന ഇരുപതുകാരി അയാളുടെ ജീവിത ത്തിലേക്ക്‌ കടന്നുവന്നത്‌.

അക്ഷരയുമായുള്ള വഴിവിട്ട ബന്ധം ആനന്ദിനെ അടിമുടി മാറ്റിമറിച്ചപ്പോള്‍ അയാളുടെ ജീവിതം തന്നെ അയാളുടെ കൈവിട്ടു പോയി. അയാള്‍ കുടുംബത്തെയും ജോലിയെയും മറന്നു. മദ്യത്തിലും പ്രണയത്തിലും അഭയം തേടിയ ആനന്ദിന്റെ കഥ പറയുന്നതോടൊപ്പം തന്നെ സമകലീന മലയാളി സമൂഹത്തിലെ പല പ്രവമതകളേയും വമര്‍ശന വിധേയമാക്കാനും ശയ്യാനുകമ്പയിലൂടെ രവിവര്‍മ്മ തമ്പുരാന്‍ ശ്രമിക്കുന്നു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രവിവര്‍മ്മ തമ്പുരാന്റെ രണ്ടാമത്തെ നോവലാണിത്‌.

സമകാലിക സാമൂഹിക അന്തരീക്ഷത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന പുതുസമരരീതികളുടെ മറുവശം തേടുകയും അതോടൊപ്പംതന്നെ മധ്യവര്‍ഗ്ഗ മലയാളി പുരുഷന്‍ നേരിടുന്ന ലൈംഗിക അസമത്വത്തത്തെയും രവിവര്‍മ്മ തമ്പുരാന്‍ വരച്ചു കാട്ടുന്നു

9788126466276

Purchased Current Books,Convent Junction,Cochin


Novalukal
Village Officer(Anand Varghese)--Akshara Menon

A / RAV/SA