Ernakulam Public Library OPAC

Online Public Access Catalogue


MINDAPRANI

Veerankutty

MINDAPRANI (മിണ്ടാപ്രാണി) (വീരാന്‍കുട്ടി) - 1 - Kottayam D C Books 2017/06/01 - 86

ചെറുതും വലുതുമായ അമ്പത്തിയാറ് കവിതകളാണ് ഈ കവിതാസമാഹാരത്തിലുള്ളത്. കവിത ധ്യാനത്തിന്റെയും മൗനത്തിന്റെയും വിനീതത്വത്തിന്റെയും അനുഭവങ്ങളാകുന്ന മിണ്ടാപ്രാണി എന്ന കവിതാ സമാഹാരം ഡി സി ബുക്‌സിന്റെ അക്ഷരമണ്ഡലം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്മാരകം, കിളിപ്പാട്ട്, ഒടുക്കം, ചൂണ്ട, മാവോ, അപരിചിതം, ഇന്‍സ്റ്റലേഷന്‍, ഉടുപ്പ്, തിരയല്‍ തുടങ്ങി പേരുപോലെതന്നെ വ്യത്യസ്തത പുലര്‍ത്തുന്നവയാണ് മിണ്ടാപ്രാണിയിലെ കവിതകള്‍. ഈ കവിതകളിലെല്ലാം നിഴലിക്കുന്നത് വന്യമായ നിശബ്ദതയാണ്. എങ്കിലും അവ നിശബ്ദഭാഷയിലൂടെ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘നമുക്കിടയിലെ മരം’ എന്ന കവിതയില്‍ ഊമയാണെന്നു കരുതിയ മരം പ്രിയപ്പെട്ട ആരോടൊ പൂക്കള്‍ക്കൊണ്ട് സംസാരിക്കുന്നു. ‘അരുതേ ‘എന്ന കവിതയിലാകട്ടെ പിഴുതെടുക്കപ്പെടുമ്പോള്‍ തൊട്ടാവാടി കൈകൂപ്പി അരുതേ എന്ന് നിശബ്ദം യാചിക്കുന്നതു കേള്‍ക്കാം ഇങ്ങനെ മിണ്ടാപ്രാണിയിലെ എല്ലാപ്രാണികളും മൂകമായി സംസാരിക്കുന്നു. ഇവരുടെയെല്ലാം നിശബ്ദമായ വാക്കുകള്‍ ഹൃദയമുള്ളവരെ വേദനിപ്പിക്കാന്‍ കഴിവുള്ളതാണ്. തനിക്കു മുന്നില്‍ നില്‍ക്കുന്ന മൂകഭാവത്തെ കവി ‘നീ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ചിലപ്പോഴൊക്കെ ഈ നീ മരണവും പ്രണയവുമാകുന്നുണ്ട്. ബീംബങ്ങള്‍കൊണ്ട് കവിത രചിക്കുന്ന കവിയെയാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്. ഇതിലെ ‘പടംവരപ്പ്’, ‘നക്ഷത്രവും പൂവും’ എന്നീ കവിതകള്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയിട്ടുള്ളതാണ്

9788126464968

Purchased Current Books,Conventb Jn,Ernakulam


Kaavyangal
Kavitha

D / VEE/MI