Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

IDIMINNALUKALUDE PRANAYAM

Parakkadavu,P K

IDIMINNALUKALUDE PRANAYAM (ഇടിമിന്നലുകളുടെ പ്രണയം) (അഹമ്മദ് എന്ന പി.കെ.പാറക്കടവ്) - 1 - Kottayam D C 2016/10/01 - 63

കുറുങ്കഥകളിലൂടെ വലിയ ആശയങ്ങള്‍ വായനക്കാരിലേക്ക് എത്തിച്ച് ശ്രദ്ധേയനായ കഥാകൃത്താണ് അഹമ്മദ് എന്ന പി.കെ.പാറക്കടവ്. നോവല്‍ എഴുതിയപ്പോഴും ആറ്റിക്കുറുക്കി പ്രമേയത്തെ ചാട്ടുളി പോലെ തറപ്പിക്കുന്ന മാന്ത്രികത അദ്ദേഹം കൈവിട്ടില്ല..... ഇടിമിന്നലുകളുടെ പ്രണയം എന്നാണ് പുസ്തകത്തിന്റെ പേര്. മണ്ണില്‍ ഒരിടത്ത് ഉറച്ചുനിന്ന് സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന രാജ്യമാണ് ഫലസ്തീന്‍. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി ഒരുപാട് ചോരയും കണ്ണീരും ഫലസ്തീനികള്‍ ഒഴുക്കിക്കഴിഞ്ഞെങ്കിലും ഇന്നും ഭൂപടത്തില്‍ ഇല്ലാത്ത രാജ്യമായി അത് തുടരുന്നു. അലയുന്ന രാജ്യമായ ഫലസ്തീനിലെ ജീവിതവും ചരിത്രവും രാഷ്ട്രീയവുമാണ് ഇടിമിന്നലുകളുടെ പ്രണയത്തിന്റെ പ്രമേയം. ഫലസ്തീനിലെ ആയിരക്കണക്കിന് പോരാളികളില്‍ ഒരാളാണ് സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന ഫര്‍നാസ്. ഭൂമിയിലുള്ള തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികില്‍ വന്നെത്താന്‍ അയാള്‍ അവസരം ഒരുക്കുന്നു. ഫലസ്തീനിയന്‍ പോരാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അസ്വസ്ഥപ്രദേശത്തെ മനുഷ്യാവസ്ഥകളിലേക്കാണ് ഈ ലഘുനോവലിലൂടെ പാറക്കടവ് സഞ്ചരിക്കുന്നത്..

9788126466856

Gifted Cochin Corporation Grant-Kerala State Book Mark


Novalukal
ഫലസ്തീനിലെ ജീവിതവും ചരിത്രവും രാഷ്ട്രീയവുo
Palestine-Life-History-Politics

A / PAR/ID