Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

COMMUNALIST MANIFESTO

Kishor Kumar,P N

COMMUNALIST MANIFESTO (കമ്മ്യൂണലിസ്റ് മാനിഫെസ്റ്റോ) (പി എൻ കിഷോർ കുമാർ) . - 1 - Kozhikkode Mathrubhumi Books 2015/11/01 - 78

ആദാമിന്റെ വാരിയെല്ല്, ജനിതകം, ഹരിതമന്ദിരം, അച്ചനും കപ്യാരും, അന്ധനീതി, s/o അഖണ്ഡഭാരത്, ആയുസ്സിന്റെ കഥ, സില്‍വിയോ ഗസനിയുടെ ശില്പം, അന്നദാനം, കമ്യൂണലിസ്റ്റ് മാനിഫെസ്റ്റോ എന്നിങ്ങനെ കമ്പോളവും വര്‍ഗീയതയും കപടസദാചാരവും ഇക്കോ ടൂറിസവും രാഷ്ട്രീയജീര്‍ണതയുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന സമകാലിക കേരളത്തിന്റെ സാംസ്‌കാരികഭൂപടത്തെ മുറിച്ചുവെച്ചതുപോലെ പത്തു കഥകള്‍. എല്ലാ പ്രണയങ്ങള്‍ക്കിടയിലും മൂര്‍ച്ചയേറിയ ഒരു കത്തി കരുതിവെക്കുന്ന, എല്ലാ ബന്ധങ്ങളും ഒരു കച്ചവട ഉടമ്പടിയിലേക്ക് വളരുന്ന, എല്ലാ വഴികളിലും ഒരക്രമം പതിയിരിക്കുന്ന ആസുരകാലത്തിന്റെ മാരകമായ അനുഭവങ്ങളാണ് ഇതിലെ ഓരോ കഥയും. പി. എന്‍. കിഷോര്‍കുമാറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

9788182662353

Purchased Mathrubhumi Books,Kaloor,Kochi


Cherukadhakal
കഥകൾ

B / KIS/CO