Ernakulam Public Library OPAC

Online Public Access Catalogue

 

SIRAJUNNISA

Ramakrishnan,T D

SIRAJUNNISA (സിറാജുന്നീസ) ടി ഡി രാമകൃഷ്ണൻ - 1 - Kottayam DC Books 2016/11/01 - 88

ഇന്ന് ഡിസംബര്‍ 15, സിറാജുന്നിസ ദിനം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 11കാരിയായ സിറാജുന്നിസ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 25 വര്‍ഷമാകുന്നു. 1991ലാണ് സിറാജുന്നിസ കൊല്ലപ്പെട്ടത്. ബാബറി മസ്ജിദ് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്നു മുരളി മനോഹര്‍ ജോഷി കന്യാകുമാരിമുതല്‍ ശ്രീനഗര്‍ വരെ ഏകതാ യാത്ര നടത്തിയിരുന്നു. പാലക്കാടന്‍ മണ്ണിലൂടെ ഈ ഏകതായാത്ര കടന്നുപോയതിനു പിന്നാലെ മേപ്പറമ്പിനു സമീപം വലിയ കലാപമുണ്ടായെന്നും ഇവിടെ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ വേണ്ടി പൊലീസ് നടത്തിയ വെടിവെപ്പിലാണ് സിറാജുന്നിസ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് വാദം.
പുതുപ്പള്ളിത്തെരുവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുഞ്ഞു സിറാജുന്നിസയ്ക്കുനേരെയും കുഞ്ഞുസിറാജുന്നിസ കൊല്ലപ്പെട്ടത്. എന്നാല്‍ നൂറണി ഗ്രാമത്തിലൂടെ മുന്നൂറോളം കലാപകാരികളേയും നയിച്ചുകൊണ്ട് ജാഥ നടത്തുകയായിരുന്നു സിറാജുന്നിസ എന്നു പറഞ്ഞാണ് പൊലീസ് ഈ ക്രൂരതയെ ന്യായീകരിച്ചത്. രക്തത്തില്‍ കുളിച്ച കുട്ടിയെ രക്ഷിക്കാന്‍ ബന്ധുക്കളും അയല്‍ക്കാരും ശ്രമിച്ചെങ്കിലും പൊലീസ് അവരെ പൊതിരെ തല്ലി. ഒടുക്കം പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സിറാജുന്നിസ മരണത്തിനു കീഴങ്ങിയിരുന്നു. പൊലീസിന്റെ നിഷ്ഠൂരതയുടെ 25 ആണ്ടുകള്‍ കഴിയുമ്പോള്‍ സിറാജുന്നിസയുടെ ഓര്‍മ്മകളെ ഒരു ചെറുകഥാസമാഹാരത്തിലൂടെ നമുക്ക് മുന്നിലെത്തിക്കുകയാണ് എഴുത്തുകാരനായ ടി.ഡി രാമകൃഷ്ണന്‍. സിറാജുന്നിസയ്ക്ക് ആദരവ് അര്‍പ്പിക്കാനും പൊലീസ് ക്രൂരതയെയും ഹിന്ദുത്വ അജണ്ടയെയും തുറന്നുകാട്ടാനുമാണ് ഈ പുസത്കത്തിലൂടെ ടി.ഡി രാമകൃഷ്ണന്‍ ശ്രമിക്കുന്നത്.
കലാപാനന്തര ഗുജറാത്തില്‍ മുതിര്‍ന്ന സിറാജുന്നിസയുമായുള്ള എഴുത്തുകാരന്റെ സാങ്കല്പിക കൂടിക്കാഴ്ചയിലൂടെയാണ് ടി.ഡി രാമകൃഷ്ണന്‍ കഥ പറയുന്നത്. ‘വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്കിടയില്‍ ഇന്ത്യന്‍ മുസ്‌ലിം യുവതികള്‍ക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ വിവരിക്കാനാണ് ചെറുകഥയിലൂടെ ഞാന്‍ ശ്രമിക്കുന്നത്.’ ടി.ഡി രാമകൃഷ്ണന്‍ പറയുന്നു. ‘തങ്ങള്‍ വിശ്വസിക്കുന്ന മതങ്ങള്‍ക്കപ്പുറം ആളുകള്‍ക്കിടയില്‍ ഉണ്ടാവേണ്ട ഐക്യത്തിന്റെ ആവശ്യകതയ്ക്കാണ് ഈ പുസ്തകം ഊന്നല്‍ നല്‍കുന്നത്’ അദ്ദേഹം വിശദീകരിക്കുന്നു. ‘സിറാജുന്നിസ ജീവിച്ച വീട് അതിന്റെ പുതിയ ഉടമസ്ഥര്‍ തകര്‍ത്തു. സിറാജുന്നിസയുടെ സഹോദരിമാര്‍ അതികയും മുംതാസും വിവാഹിതരായി. അയല്‍ക്കാര്‍ക്കൊന്നും ഈ സംഭവത്തെക്കുറിച്ച് വലിയ ഓര്‍മ്മയൊന്നുമില്ല. വളരെക്കുറിച്ചു പേര്‍ക്ക് അവ്യക്തമായ ചില ഓര്‍മ്മകളുണ്ടെന്നതൊഴിച്ചാല്‍.
---------------------------------------------------------------------------------------------
1991 ഡിസംബര്‍ 15ന് പാലക്കാട് പട്ടണത്തിലെ പുതുപ്പള്ളി തെരുവില്‍ വെച്ച് സിറാജുന്നീസ എന്ന പതിനൊന്നു വയസ്സുകാരി വെടിയേറ്റു മരിച്ചു. പോലീസുകാർ വെടിവച്ചു കൊന്ന സിറാജുന്നിസയ്ക്ക് വർഷങ്ങൾക്കിപ്പുറം വാക്കുകളിലൂടെ പുനർജ്ജനി. ടി ഡി രാമകൃഷ്ണൻറെ കഥയിലൂടെയാണ് സിറാജുന്നിസ വീണ്ടും ഉയർത്തെണീൽക്കുന്നത്.

വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന സിറാജുന്നിസയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഏറ്റവും അപഹാസ്യമായ അന്വേഷണ റിപ്പോർട്ടുകളാണ് വന്നതെന്ന് അന്ന് റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന ടി ഡി രാമകൃഷ്ണൻ ഓർക്കുന്നു. സിറാജുന്നീസയെ കുറിച്ചുള്ള ആശങ്കകൾ ടി ഡി രാമകൃഷ്ണന്റെ മനസ്സിൽ ഒരു നെരിപ്പോടായി പുകയുന്നുണ്ടായിരുന്നു.25 വർഷങ്ങൾക്കിപ്പുറം സിറാജുന്നിസയ്ക്ക് കഥയിലൂടെ പുനർജ്ജനി സൃഷ്ടിച്ചിരിക്കുകയാണ് ടി ഡി രാമകൃഷ്ണൻ.

കെ എ ഷാജി
ദി ഹിന്ദു ദിനപ്പത്രo

പുതുപ്പള്ളി തെരുവില്‍ സിറാജുന്നീസ എന്ന പേര് വെറുതെയെങ്കിലും ഉച്ചരിക്കുന്നത് മറവിക്കെതിരായ ഓര്‍മയുടെ പ്രതിരോധമാണ്. അവളുടേതായി ഇപ്പോള്‍ അവിടൊന്നും അവശേഷിക്കുന്നില്ല. അവള്‍ ജനിച്ചു വളര്‍ന്ന വീട് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് പൊളിച്ചു മാറ്റപ്പെട്ടു. അവിടെ ഒരു ബദല്‍ കെട്ടിടമുയര്‍ന്നു. അവള്‍ ഓടിക്കളിച്ച മുറ്റവും മുന്നിലെ വഴിത്താരകളും ഒക്കെ ഇന്ന് മറ്റാരുടെയൊക്കെയോ ആണ്. അസുഖകരമായ ഓര്‍മകളെ സൌകര്യപൂര്‍വ്വം മറവിയുടെ കുടത്തില്‍ അടച്ചു സൂക്ഷിക്കുന്ന തെരുവ് നിവാസികള്‍ ആ പേര് കേട്ടാല്‍ കൈമലര്‍ത്തും. മകള്‍ കൊല്ലപ്പെട്ട് അധികം വൈകാതെ അമ്മ നഫീസ മരിച്ചിരുന്നു. പിതാവ് മുസ്തഫ പാലക്കാട്‌ നഗരത്തിന്‍റെ മറ്റൊരു കോണില്‍ ചെറിയ കൈത്തൊഴിലുകള്‍ ചെയ്ത് ജീവിക്കുന്നു.സഹോദരിമാരായ ആത്തിക്കയും മുംതാസും വിവാഹിതരായി വേറെ ദേശാന്തരങ്ങളില്‍ എത്തി. സഹോദരന്മാര്‍ നസീറും അബ്ദുല്‍ സത്താറും ഉപജീവനം തേടി എന്നേ പുതുപ്പള്ളി തെരുവ് വിട്ടു.

പാലക്കാട്‌ കെ എസ് ആര്‍ ടി സി ബസ്സ്റ്റാന്‍ഡില്‍ നിന്നും കഷ്ടി ഒരു കിലോമീറ്റര്‍ മാത്രമേയുള്ളൂ പുതുപ്പള്ളി തെരുവിലേക്ക്. ജീവിച്ചിരുന്നു എങ്കില്‍ സിറാജുന്നീസ ഇന്ന് മുപ്പത്തിയാറ് വയസ്സുള്ള ഒരു യുവതിയാകുമായിരുന്നു. തൊണ്ടിക്കുളം യു പി സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യര്‍ത്ഥിനി.

ഇന്നേക്ക് കൃത്യം ഇരുപത്തിയഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട പോലീസ് വെടിവച്ചു കൊല്ലുമ്പോള്‍ അവള്‍ക്ക് കക്ഷ്ടി പതിനൊന്ന് വയസ്സ്. സഹോദരിമാര്‍ക്കൊപ്പം മുറ്റത്ത് ഓടി കളിക്കുമ്പോള്‍ അവള്‍ കാക്കിയിട്ട കാപാലികരുടെ ധാര്‍ഷ്ട്യത്തിന് ഇരയാവുകയായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച സംഘപരിവാര്‍ വിദ്വേഷ പ്രചാരണത്തിന് കേരളാ പോലീസ് കുട ചൂടിയപ്പോള്‍ ഉണ്ടായ രക്തസാക്ഷി. എന്ത് വിലകൊടുത്തും ഒരു മുസ്ലിം ഡെഡ്ബോഡി ഉണ്ടാക്കിയേ പറ്റൂ എന്ന് കീഴ്ജീവനക്കാര്‍ക്ക് വയര്‍ലെസ്സ് വഴി നിര്‍ദേശം കൊടുത്ത് സിറാജുന്നീസയുടെ ജീവനെടുത്ത രമണ്‍ ശ്രീവാസ്തവ എന്ന കരുണാകരന്‍റെ മാനസപുത്രനായ പോലീസ് ഓഫീസര്‍ പിന്നീട് ഇടതു-വലത് സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഡിജിപി വരെയായി. ദുരന്തത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സിറാജുന്നീസ വലിയൊരു മറവിയാണ്. അവളുടെ ദുരന്തം വോട്ടാക്കിയവര്‍ ഇന്ന് ആ പേര് ഉച്ചരിക്കുന്നില്ല. മത-സമുദായ ശക്തികളേയും കാണാനില്ല. സ്വാഭാവികമായും മാധ്യമങ്ങളും അവളെ മറന്നിരിക്കുന്നു. സ്ത്രീ സംഘടനകളും സ്ത്രീ വിമോചനക്കാരും ഇങ്ങനെ ഒരു പേര് കേട്ടിട്ടേയില്ല. മനുഷ്യാവകാശ സംരക്ഷകരുടെ പട്ടികയിലും സിറാജുന്നീസ ഇല്ല.

മുറ്റത്തോടി കളിച്ചിരുന്ന പതിനൊന്നു വയസ്സുകാരിയെ കൊന്നതിന് പോലീസ് പറഞ്ഞ ന്യായമാണ് ഏറ്റവും അപഹാസ്യം. തൊട്ടടുത്ത ബ്രാഹ്മണരുടെ തെരുവിന് തീവയ്ക്കാനും കൊള്ളയടിക്കാനും മുന്നൂറുപേരുടെ ഒരു ക്രിമിനല്‍ സംഘത്തെ അവള്‍ നയിച്ചുകൊണ്ട് പോവുക ആയിരുന്നത്രെ. ആ എഫ് ഐ ആര്‍ പരാമര്‍ശം തിരുത്താന്‍ വര്‍ഷങ്ങള്‍ നീണ്ട ഇടപെടലുകള്‍ വേണ്ടി വന്നു. വിവാദമായപ്പോള്‍ ഇല്ലാത്ത വൈദ്യുതി പോസ്റ്റില്‍ തട്ടി തെറിച്ച വെടിയുണ്ടയാണ് കൊന്നതെന്നായി പോലീസ്. വയര്‍ലെസ്സ് വഴി ശ്രീവാസ്തവ കൊടുത്ത ഉത്തരവ് അടക്കം വെടിവെപ്പിലേക്ക് നയിച്ച മുഴുവന്‍ കാരണങ്ങളും അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടും സാമുദായിക വെറിപൂണ്ട ശ്രീവാസ്തവയെ കരുണാകരന്‍ രക്ഷിചെടുത്തു. പിന്നീട് വന്ന സര്‍ക്കാരുകള്‍ ആ ഫയല്‍ തുറന്നില്ല.

ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്ര വാസ്തവത്തില്‍ ഭിന്നിപ്പ് യാത്ര ആയിരുന്നു. കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് നടത്തിയ ആ യാത്ര ബാബറി മസ്ജിദ് തകര്‍ക്കലിനു പശ്ചാത്തലമൊരുക്കി നാടാകെ കലാപമുണ്ടാക്കി. അതിന്‍റെ ഭാഗമായി നടന്ന ഒരുപയാത്ര പുതുപ്പള്ളിയുടെ സമീപ ഗ്രാമമായ മേപ്പറമ്പില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി. അതേത്തുടര്‍ന്ന് നടന്ന പോലീസ് ഭീകരതയാണ് സിറാജുന്നീസയുടെ കൊലയില്‍ കലാശിച്ചത്. അന്നത്തെ ഷൊര്‍ണൂര്‍ എ എസ് പി സന്ധ്യ പുതുപ്പള്ളി തെരുവ് ശാന്തം ആണെന്നും വെടിവെപ്പ് വേണ്ടെന്നും പറഞ്ഞിട്ടും ശ്രീവാസ്തവയ്ക്ക് വേണ്ടി ഡെപ്യൂട്ടി എസ് പി ചന്ദ്രനും സംഘവും ആ ഭീകര കൃത്യം നടത്തി. സംഘ പരിവാര്‍ അജണ്ട നടപ്പായി. വെറുപ്പും വിദ്വേഷവും ഭയവും നാടിനെ ഗ്രസിച്ചു. അന്നുണ്ടായ ഭയം ഇന്നും പുതുപ്പള്ളി തെരുവിനെ വിട്ടൊഴിഞ്ഞിട്ടില്ല. പ്രഹസനമായ അന്വേഷണങ്ങള്‍ക്കും പോലീസ് പറഞ്ഞത് മാത്രം കേട്ട് എഴുതിയ ജുഡീഷ്യല്‍ കമ്മീഷനും മുന്നില്‍ സിറാജുന്നീസയെ മറക്കുക മാത്രമേ പുതുപ്പള്ളി തെരുവിന് പോംവഴി ഉണ്ടായിരുന്നുള്ളു.


9788126474493

Purchased DC Books,Convent Junction,Cochin


Cherukadhakal
കഥ

B / RAM/SI