Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

KUDIYATTAKKARANTE VEEDU

Musafar Ahammed,V

KUDIYATTAKKARANTE VEEDU കുടിയേറ്റക്കാരന്റെ വീട് - 1 - Kottayam DC Books 2014/03/01 - 174

ഗള്‍ഫ് മലയാളി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് വി.മുസഫര്‍ അഹമ്മദ് കുറെ വര്‍ഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകള്‍.
----------------------------------------------------------------------
പുസ്തകവിവരണം

മരുഭൂമി പാഴ്‌നിലമാണെന്നും അവിടെ ജീവന്റെ ഒരു തുടിപ്പുമില്ലെന്നും മലയാളി പൊതുവില്‍ കരുതുന്നു എന്നാല്‍ ജീവന്റെ തുടിപ്പുകള്‍ ആ ബ്രൗണ്‍ ലാന്റ്‌സ്‌കേപ്പിലൂടെ നിരന്തരമായി സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയുന്നു. നാം ഊഷരത എന്നു വിളിക്കുന്ന പ്രകൃതിയും ജീവന്റെ തിളക്കം കാണുവാനുമാകുന്നുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ലക്ഷക്കണക്കിനു മലയാളികള്‍ക്ക് മരുഭൂമിനാടുകള്‍ അന്നവും അര്‍ത്ഥവും നല്‍കി ജീവനെ പൊലിപ്പിച്ചു നിര്‍ത്തിയത്. ഗള്‍ഫ് മലയാളി ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ അടരുകളിലേക്ക് വി.മുസഫര്‍ അഹമ്മദ് കുറെ വര്‍ഷത്തിനിടെ നടത്തിയ യാത്രകളാണ് ഈ കുറിപ്പുകള്‍.

9788126449026

Purchased DC Books,Convent Junction,Cochin


Yatra Vivaranam
യാത്ര വിവരണം -ഓർമ്മ

M / MUS/KU