Ernakulam Public Library OPAC

Online Public Access Catalogue

 

CHRISTIANIKAL CHRISTUMATHATHINORU KAIPPUSTHAKAM

Bobby Thomas

CHRISTIANIKAL CHRISTUMATHATHINORU KAIPPUSTHAKAM - 1 - Kottayam DC 2016/08/01 - 384

സ്വതന്ത്ര ക്രിസ്തുമത ചരിത്രം

വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ ഒരു ക്രിസ്തുമത ചരിത്രം വെളിപ്പെടുത്തുന്ന പുസ്തകമാണ് പത്രപ്രവര്‍ത്തകനായ ബോബി തോമസ് രചിച്ച ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം. മലയാളത്തില്‍ ഉണ്ടായിട്ടുള്ള മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്ന ഈ പുസ്തകത്തെ മതത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ മാറിനിന്ന് നിരീക്ഷിക്കുന്ന ഈ കൃതിയെ മലയാളത്തിലെ ആദ്യത്തെ വിമര്‍ശനാത്മക സമ്പൂര്‍ണ്ണ ക്രിസ്തുമത ചരിത്രം എന്ന് വിശേഷിപ്പിക്കാം.

മരുഭൂമിയില്‍ വഴി കാട്ടിയവന്‍, ദൈവത്തിന്റെ മകന്‍, കുരിശും വാളും എന്നീ മൂന്ന് ഭാഗങ്ങളിലൂടെ സുദീര്‍ഘമായ ക്രിസ്തുമത ചരിത്രത്തിലെ എല്ലാ ഉയര്‍ച്ച താഴ്ചകളും നിമ്‌നോന്നതങ്ങളും ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം പരിശോധിക്കുന്നു. നാലാമത്തെ ഭാഗമായ നസ്രാണികളുടെ ലോകം പറയുന്നത് കേരളത്തിലേക്കുള്ള മതത്തിന്റെ ആഗമനകഥകളും ചരിത്രവുമാണ്. ഇരുപതില്‍ പരം ഖണ്ഡങ്ങളിലായി കേരളത്തിലെ ക്രിസ്തുമത ചരിത്രം വിശദമായി പ്രതിപാദിക്കുന്നതിനൊപ്പം സാമൂഹ്യവും രാഷ്ട്രീയവുമായ അടിയൊഴുക്കുകളും ബോബി തോമസ് സൂക്ഷ്മായി രേഖപ്പെടുത്തുന്നു.

യഹൂദമത ചരിത്രത്തില്‍ നിന്നും കിളിര്‍ത്ത അതിദുര്‍ബലമായ ഒരു ശാഖ കഠിനമായ പ്രാതികൂല്യങ്ങളെ അതിജീവിച്ച് അതിമഹത്തായൊരു ജീവിതരീതിയായി പരിണമിക്കുന്ന ചരിത്രം പാണ്ഡിത്യം തീര്‍ത്തും ഒഴിവാക്കി ലളിതമായ christianikal-christumathathinoru-kaippusthakamഭാഷയില്‍ ബോബി തോമസ് പ്രതിപാദിച്ചിരിക്കുന്നു. കീഴടക്കലുകളും പിന്തിരിയലുകളും കുരിശുയുദ്ധങ്ങളും അടക്കമുള്ള പീഡനപര്‍വ്വങ്ങളിലൂടെ കടന്ന ക്രിസ്തുമതത്തില്‍, സഹിഷ്ണുതയുടെ സ്ഥാനത്ത് അസഹിഷ്ണുതയും ഭിക്ഷാദാനത്തിന്റെ സ്ഥാനത്ത് അത്യാര്‍ത്തിയും കാരുണ്യത്തിനു പകരം വിദ്വേഷവും കടന്നുവന്നത് എങ്ങനെയെന്ന് പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
2016 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പുസ്തകം ഇതിനോടകം ബെസ്റ്റ് സെല്ലറില്‍ ഇടംപിടിക്കുകയും ചെയ്തു. മാത്രമല്ല പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.

9788126465804

Purchased Current Books,Convent Junction,Ernakulam


Christu Matham
History

X1 / BOB/CH