Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

DELHIGADHAKAL-PRAVASAM,YUDDHAM,RASHTREEYAM (ദല്‍ഹി ഗാഥകള്‍: പ്രവാസം, യുദ്ധം, രാഷ്ട്രീയം)

Bhadran,R

DELHIGADHAKAL-PRAVASAM,YUDDHAM,RASHTREEYAM (ദല്‍ഹി ഗാഥകള്‍: പ്രവാസം, യുദ്ധം, രാഷ്ട്രീയം) - 1 - Kottayam DC 2016/07/01 - 142

അധികാര വ്യവഹാരത്തിന്റെ കേന്ദ്രമാണ് തലസ്ഥാനനഗരമായ ദല്‍ഹി. യുദ്ധങ്ങളും അടിയന്തരാവസ്ഥയും കലാപങ്ങളും ഭീകരാക്രമണങ്ങളുമടങ്ങുന്ന വിനാശഘട്ടങ്ങളിലൂടെ നിരന്തരം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന മഹാനഗരം മഹാദുരന്തങ്ങള്‍ക്കും സാക്ഷിയാണ്. ചരിത്രത്തിലെ ഇരുണ്ടനാളുകളില്‍ ദല്‍ഹിയുടെ മുഖം എങ്ങനെയായിരുന്നു എന്ന് വരച്ചിട്ട ഒട്ടനവധി സാഹിത്യ സൃഷ്ടികള്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉണ്ടായിട്ടുണ്ട്. അവയില്‍ നിന്നൊക്കെ വേറിട്ടുനില്‍ക്കുന്നതാണ് എം.മുകുന്ദന്റെ ദല്‍ഹി ഗാഥകള്‍.

ദല്‍ഹിയിലെ സാധാരണക്കാരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്ര സംഭവങ്ങളും എങ്ങനെയെല്ലാം ഇടപെടുന്നുവെന്നും എങ്ങനെയെല്ലാം അവരുടെ ജീവിതം മാറ്റിമറിക്കപ്പെടുന്നുവെന്നും മുകുന്ദന്‍ ദല്‍ഹി ഗാഥകളിലൂടെ കാട്ടിത്തരുന്നു. 1959 ജൂണ്‍ 13നാണ് സഹദേവന്‍ എന്ന ഇരുപതുകാരന്‍ ദല്‍ഹിയില്‍ എത്തുന്നത്. അറുപതുകളുടെ ആദ്യം, കൃത്യമായി പറഞ്ഞാല്‍ യുദ്ധകാലത്ത് അയാള്‍ ഒരു നോവലെഴുതാന്‍ തുടങ്ങുകയാണ്. ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കുന്ന അധികാര സിരാകേന്ദ്രമായ ദല്‍ഹിയിലുണ്ടായ സംഭവപരമ്പരകളുടെ പശ്ചാത്തലത്തില്‍ അയാളുടെ തന്നെ ജീവിതം അവതരിപ്പിക്കുന്ന ഒരു നോവല്‍. സഹദേവന്റെ നോവലിനൊപ്പം മുകുന്ദന്റെ നോവലും വളരുന്നു.

കേരളം ഏറെ താല്പര്യത്തോടെ വായിച്ച ദല്‍ഹി ഗാഥകളെക്കുറിച്ച് പ്രമുഖ നിരൂപകര്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും അഭിമുഖങ്ങളും ചേര്‍ത്ത് പുറത്തിറങ്ങിയ പുതിയ പുസ്തകമാണ് ദല്‍ഹി ഗാഥകള്‍: പ്രവാസം, യുദ്ധം, രാഷ്ട്രീയം. ദല്‍ഹി ഗാഥകളുടെ ഭാവികാല പഠനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്ന വിശ്വാസത്തോടെ ലേഖനങ്ങളും നിരൂപണങ്ങളും എഡിറ്റ് ചെയ്ത് പുസ്തകരൂപത്തിലാക്കിയത് എം.ജി സര്‍വ്വകലാശാലയിലും കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയിലും റിസര്‍ച്ച് ഗൈഡായ ഡോ. ആര്‍.ഭദ്രനാണ്.മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി.കുറുപ്പ് ദല്‍ഹി ഗാഥകളെ വിശേഷിപ്പിച്ചത് മോഡേണ്‍ ഇന്ത്യന്‍ ക്ലാസിക് എന്നാണ്. നോവല്‍ വായിച്ചയുടനെ അദ്ദേഹം മുകുന്ദന് അയച്ച കത്ത് പ്രസിദ്ധീകരിച്ചുകൊണ്ടാണ് ദല്‍ഹി ഗാഥകള്‍: പ്രവാസം, യുദ്ധം, രാഷ്ട്രീയം എന്ന പുസ്തകം ആരംഭിക്കുന്നത്. തുടര്‍ന്ന് ഡോ. കെ.എസ്.രവികുമാര്‍, ഡോ. എം.കൃഷ്ണന്‍ നമ്പൂതിരി, ഡി.വിജയമോഹന്‍, ഡോ. എം.ആര്‍.ഷെല്ലി, ഡോ. ആര്‍.ശ്രീലതാവര്‍മ്മ, ഡോ. ആര്‍.ഭദ്രന്, എം.റോഷിനി തുടങ്ങിയവരുടെ പഠനങ്ങളും എം.മുകുന്ദനുമായുള്ള അഞ്ച് അഭിമുഖങ്ങളും ഇതിലുണ്ട്.

മികച്ച അധ്യാപക പ്രവര്‍ത്തനനത്തിന് നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുള്ള ആര്‍.ഭദ്രന് സംസ്‌കാര ജാലകം എന്ന ഗ്രന്ഥത്തിലൂടെ 2015ലെ ഇ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്, കടമ്മനിട്ട ഫൗണ്ടേഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

9788126467341

Purchased Current Books,Convent Junction,Ernakulam


Niroopanam - Upanyaasam

G / BHA/DE