Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

GRAVITY (ഗ്രാവിറ്റി)

George Varghese (ഡോ. ജോര്‍ജ്ജ് വര്‍ഗീസ് )

GRAVITY (ഗ്രാവിറ്റി) - 1 - Kottayam D C 2016/06/01 - 168

പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും അതാതിടത്തു നിര്‍ത്തുന്നതും പരിണമിപ്പിക്കുന്നതും ഗ്രാവിറ്റി അഥവാ ഗുരുത്വാകര്‍ഷണമാണ്. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ഗുരുത്വാകര്‍ഷണ ശക്തിയെ സാധാരണജനങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു ഈ കൃതി. ഗ്രാവിറ്റി എന്തെന്നു തിരിച്ചറിഞ്ഞ ചരിത്രപശ്ചാത്തലങ്ങളിലൂടെയും ശാസ്ത്രപരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഒരു പര്യടനമാണ് ഇത്. ഒപ്പം ഭൗതികശാസ്ത്രത്തിന്റെയും പ്രപഞ്ചത്തെപ്പറ്റിയുള്ള ശാസ്ത്രദര്‍ശനങ്ങളുടെയും വളര്‍ച്ചയുടെയും പരിണാമത്തിന്റെയും നേര്‍ക്കാഴ്ചകളും. ഒപ്പം ഗ്രാവിറ്റിതരംഗങ്ങള്‍ എന്ന ഏറ്റവും പുതിയ ശാസ്ത്രകണ്ടെത്തലിനെപ്പറ്റിയുള്ള ആധികാരിക വിവരങ്ങളും അടങ്ങുന്നു. ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെയും ഗാലക്‌സികളുടെയും രൂപീകരണത്തിനും നിലനില്പിനും കാരണമായ ഗുരുത്വാകര്‍ഷണബലത്തെപ്പറ്റി അറിയേണ്ടതെല്ലാം അറിയാന്‍ ഒരു അപൂര്‍വ്വ ശാസ്ത്രസാഹിത്യകൃതി

9788126466931

Purchased Current Books,Convent Road,Ernakulam


Saamanya Sastram
Popular science/Physics

S / GEO/GR