Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

ഇ. സന്തോഷ്‌കുമാറിന്റെ നോവെല്ലകള്‍ - E.SANTHOSHKUMARINTE NOVELLAKAL

Santhoshkumar. E.

ഇ. സന്തോഷ്‌കുമാറിന്റെ നോവെല്ലകള്‍ - E.SANTHOSHKUMARINTE NOVELLAKAL - 1 - Kottayam DC Books 2015/10/01 - 277

ചാവുകളിഎന്ന കഥാസമാഹാരത്തിലൂടെ 2006ലും അന്ധകാരനഴി എന്ന നോവലിലൂടെ 2012ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഇ. സന്തോഷ് കുമാര്‍ പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളാണ്. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2011ലെ നോവല്‍ അവാര്‍ഡിന് അര്‍ഹമായത് അദ്ദേഹത്തിന്റെ കാക്കരദേശത്തെ ഉറുമ്പുകള്‍ എന്ന ബാലനോവലായിരുന്നു. എഴുത്തിന്റെ വിവിധ വഴികളിലൂടെ സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ നോവെല്ലകളും ഏറെ ശ്രദ്ധേയമാണ്. ചിദംബര രഹസ്യം എന്ന നോവെല്ലകളുടെ സമാഹാരത്തിനു ശേഷം ഡി സി ബുക്‌സ് പുറത്തിറക്കിയ പുസ്തകമാണ് ഇ. സന്തോഷ്‌കുമാറിന്റെ നോവെല്ലകള്‍.

എഴുത്തില്‍ തന്റേതു മാത്രമായ മൗലികമായൊരു വഴി സ്വീകരിച്ചു മുന്നേറുന്ന ഒരെഴുത്തുകാരന്റെ ഏറ്റവും പുതിയ പുസ്തകം എന്ന നിലയില്‍ ഇ. സന്തോഷ്‌കുമാറിന്റെ നോവെല്ലകള്‍ വായനക്കാര്‍ക്ക് മികച്ച വായനാനുഭവമാകുന്നു. വാക്കുകള്‍, തങ്കച്ചന്‍ മഞ്ഞക്കാരന്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നീ മൂന്നു നോവെല്ലകളുടെ സമാഹാരമാണ് ഈ പുസ്തകം.

ശബ്ദം വിറ്റു ജീവിക്കുന്ന ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഒരു ദിവസം സംസാരശേഷി നഷ്ടപ്പെടുന്നതിനെ തുടര്‍ന്നുള്ള ദുരനുഭവങ്ങളാണ് ‘വാക്കുകള്‍’ എന്ന നോവെല്ലയിലൂടെ ഇ. സന്തോഷ്‌കുമാര്‍ പറയുന്നത്. ഡബ്ബിങ്ങിനിടയില്‍ പൊടുന്നനെ ശബ്ദമറ്റുപോകുന്ന അവളുടെ അസന്നിഗ്ദാവസ്ഥകള്‍ ഹൃദയസ്പര്‍ശിയായി ഈ രചനയില്‍ ആലേഖനം ചെയ്യുന്നു.

book-inside‘തങ്കച്ചന്‍ മഞ്ഞക്കാരനില്‍’ തന്റേ തന്നെ രാഷ്ട്രീയാപരനെ നേരിടേണ്ടിവരുന്ന മറ്റൊരു തങ്കച്ചന്‍ മഞ്ഞക്കാരന്റെ ധര്‍മ്മ സങ്കടങ്ങളാണ് ആവിഷ്‌കരിക്കുന്നത്. പല രൂപങ്ങളില്‍ അതേ അനുഭവം എതിരാളിയായി ആവര്‍ത്തിക്കപ്പെടുമ്പോഴുള്ള ഒരു സാധാരണക്കാരന്റെ അസാധാരണജീവിതം ഇതില്‍ വായനക്കാരന്‍ അനുഭവിച്ചറിയുന്നു.

പുതുകാല ഉല്ലാസകേന്ദ്രമായി മാറുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്കെത്തിപ്പെടുന്ന രണ്ടു കോമാളികളെ പിന്തുടര്‍ന്നുകൊണ്ട് അവരുടെ ജീവിത സംത്രാസങ്ങള്‍ രേഖപ്പെടുത്തുകയാണ് ‘അമ്യൂസ്‌മെന്റ് പാര്‍ക്ക്’ എന്ന നോവെല്ലയില്‍.

9788126464647

Purchase Current Books, Kurian Towers, Ernakulam


നോവല്‍
Novel

A