Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

ELLAAM MAYKUNNA KADAL

Radhakrishnan. C

ELLAAM MAYKUNNA KADAL / എല്ലാം മായ്ക്കുന്ന കടൽ / സി രാധാകൃഷ്ണന്‍ - 9 - Kochi Hi Tech Books 2014 - 512

കൃതഹസ്തനായ ഗ്രന്ഥകാരന്റെ പ്രസിദ്ധമായ നോവൽ പരമ്പരയിലെ ആദ്യ കൃതി.
ആധുനിക കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകരമായ ഒരു സാഹിത്യ സൃഷ്ടി വേറെ ഇല്ല.
തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ കാവ്യം മലയാള സാഹിത്യത്തിലെ ഒരു വഴിത്തിരിവ് കുറിക്കുന്നു.
നിളാ നദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു.
മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറു മേനി വിളയുന്ന ഭൂമിക.
അപ്പുവിന്റെ ബാല്യകാലത്തിനൊപ്പം, തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ നോവൽ മലയാളസാഹിത്യത്തിൽ ഒരു വഴിത്തിരിവിന്റെ അടയാളമാണ്.
നിളാനദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു.

മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറുമേനി വിളയുന്ന ഭൂമിക.

(ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളാണ് നോവൽനവകം എന്ന പരമ്പര. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

9789381399170

Purchase Current Books


Nil


Novalukal

A / RAD/EL