000 05694nam a2200313Ia 4500
008 150814s9999 xx 000 0 und d
037 _cGift
037 _nCorporation Grant - Kochi Corporation 2015/2016
041 _aMalayalam
082 _aL
100 _aBaiju Bhaskar
245 _aമലാല - വെടിയുണ്ടകള്‍ മുന്നിലൊരു ശലഭം MALALA: VEDIYUNDAKALKKU MUNNILORU SHALABHAM
250 _a11th edition
260 _bSamayam Publications
_aKannur
_c2014/08/01
300 _g120
500 _aമലാല യൂസഫ്‌സായിയെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ മലയാളത്തിലിറങ്ങി. ഇന്‍സൈറ്റ് ഇറക്കിയ 'മലാല യൂസഫ്‌സായ്: ഒരു പാകിസ്താനി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ജീവിതക്കുറിപ്പുകള്‍' , ദുചിരന്തന പുറത്തിറക്കിയ 'മലാല - വെടിയുണ്ടകള്‍ മുന്നിലൊരു ശലഭം' എന്നിവയാണ് പുസ്തകങ്ങള്‍. മലാലയുടെ ഡയറിക്കുറിപ്പുകള്‍, ലഘുജീവചരിത്രം, പ്രവാസകാലത്ത് പെഷവാറിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സാഹിദ് ബുനേരി, എ.എന്‍.എം. ടെലിവിഷനുവേണ്ടി നടത്തിയ അഭിമുഖം, പ്രശസ്ത പാകിസ്താനി പത്രപ്രവര്‍ത്തകന്‍ ഉവൈസ് തോഹീദ് മലാലയുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ള അനുഭവക്കുറിപ്പുകള്‍, 2009-ല്‍ ന്യൂയോര്‍ക്ക് ടൈംസിനുവേണ്ടി ആദം എല്ലിക്കും ഇര്‍ഫാന്‍ അഷറഫും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി, 'Class Dismissed: the Death of the Female Education'ന്റെ തിരക്കഥാരൂപം എന്നിവയാണ് 'മലാല യൂസഫ്‌സായ്: ഒരു പാകിസ്താനി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ജീവിതക്കുറിപ്പുകള്‍' എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. റേച്ചല്‍ കാഴ്‌സന്റെ പ്രഖ്യാതമായ silent spring മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എ. പ്രദീപ്കുമാറാണ് ഡോക്യുമെന്ററിയുടെ മലയാള തിരക്കഥാരൂപം തയ്യാറാക്കിയത്. മലാലയുടെ ജയറിക്കുറിപ്പുകളും അഭിമുഖങ്ങളും പ്രസംങ്ങളുമാണ് 'മലാല-വെടിയുണ്ടകള്‍ മുന്നിലൊരു ശലഭ'ത്തിന്റെ ഉള്ളടക്കം. ബൈജു ഭാസ്‌കര്‍ ആണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 2009 ജനവരി മൂന്നിനാണ് മലാലയുടെ ഡയറിക്കുറിപ്പുകള്‍ ബി.ബി.സി. ഉറുദു ഓണ്‍ലൈനില്‍ പഷ്‌തോ നാടോടിക്കഥകളിലെ ധീരവനിതയായ ഗുല്‍മഖായ് എന്ന തൂലികാനാമത്തില്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. 2009 മാര്‍ച്ച് നാല്‌വരെ ഡയറിക്കുറിപ്പുകള്‍ തുടര്‍ന്നു. 2012 ഒക്ടോബര്‍ 9-നാണ് താലിബാനിസ്റ്റുകള്‍ സ്‌കൂളിലേക്കുള്ള യാത്രാമധ്യേ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി മലാലയെ വെടിവെക്കുന്നത്. ധീരമായ ഒരു വ്യക്തിത്വത്തിന്റെ ശബ്ദം സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളുമടക്കം എണ്ണമറ്റ ജനത ഏറ്റെടുക്കുമെന്നതിന്റെ തെളിവാണ് മലാല. ക്ലാസ് മുറികള്‍ തൊട്ട് അടുക്കള വരെ ലോകത്തുള്ള എല്ലാ സ്ഥലങ്ങളിലും അമ്മമാരും അച്ഛന്മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും മലാലയ്ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്.
590 _aAvailable-Active
590 _dGood
650 _aBiography
942 _cLEN
630 _aBIOGRAPHY
365 _b100
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
942 _2ddc
999 _c145299
_d145299