SOOCHIYUM NOOLUM( സൂചിയും നൂലും)
By Indrans/Shamsudheen Kuttoth.
Kottayam D C Books 2016
, പല തരത്തിലും പല നിറങ്ങളിലും ചിതറിക്കിടന്ന തന്റെ ജീവിതത്തുണിക്കഷണങ്ങളെ കൈയൊതുക്കത്തോടെ തുന്നിച്ചേര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ്. ഒരു സാധാരണ തയ്യല്‍ക്കാരനില്‍നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥ പറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഓര്‍ത്തെടുക്കുകയാണ് ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ.
soochiyum-noolumചിലരങ്ങനെയാണ്..ജീവിതംകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകംപോലെ..എത്ര മറിച്ചാലും തീരാത്ത താളുകള്‍പോലെ, അവര്‍ നമുക്കു മുന്നില്‍ വളര്‍ന്നു വളര്‍ന്നു നില്‍ക്കും. കണ്ടുപഠിക്കാന്‍ ഏറെയുണ്ടാകും ആ ജീവിതങ്ങളില്‍ നിന്ന്. മലയാളികളെ പൊട്ടിച്ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ഇന്ദ്രന്‍സ് എന്ന നടനും അതുപോലെയാണ്.
സുരേന്ദ്രന്‍ എന്ന നാട്ടുമ്പറത്തുകരാന്‍ ഇന്ദ്രന്‍സ് എന്ന സിനിമാനടനിലേക്ക് എത്തിയതിനുപിന്നില്‍ നിറംകെട്ട ഒരുപാട് അനുഭവങ്ങളുണ്ട്. പട്ടിണിയും സങ്കടങ്ങളുമുണ്ട്. ഒരു കാറ്റിനും ഊതിക്കെടുത്താന്‍പറ്റാത്ത നിശ്ചയദാര്‍ഢ്യമുണ്ട്. ഈ അനുഭവതീക്ഷ്ണതകൊണ്ടാണ് അദ്ദേഹത്തെ മലയാളത്തിന്റെ ചാര്‍ലി ചാപ്ലിന്‍ എന്ന് വിശേഷിപ്പിക്കുന്നത്.
സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്താല്‍ വെറും നാലാംക്ലാസ് വിദ്യാഭ്യാസം കൊണ്ട് തന്റെ പഠിത്തംനിര്‍ത്തേണ്ടി വന്ന സുരേന്ദ്രന്‍ പിന്നീട് സാഹചര്യങ്ങളോട് പടവെട്ടിയാണ് ജീവിച്ചത്. ഒരു പക്ഷേ പുതിയ തലമുറയ്ക്ക് അവിശ്വസനീയമായി തോന്നാവുന്ന ജീവിതഭൂമികയിലാണ് അദ്ദേഹം ജീവിതച്ചുവടുറപ്പിച്ചത്. അമ്മാവനായ അപ്പുമാമന്റെ തയ്യക്കടയില്‍ കൈത്തുന്നലില്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ജീവിതം. പിന്നീട് പലനിറങ്ങളില്‍, ഇഴകളില്‍ തുന്നിയെടുത്തു. കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി അലങ്കാരമേലാപ്പുകള്‍ തയ്‌ച്ചൊരുക്കി സിനിമയില്‍ ആരംഭംകുറിച്ചു. പിന്നീടെപ്പോഴോ..അതിലൊന്നണിഞ്ഞ് അഭ്രപാളിയിലെത്തി, ഇപ്പോഴും സജീവമായിതുടരുന്നു.
ഇങ്ങനെ മലയാളസിനിമയുടെ സൗന്ദര്യസങ്കല്പം മാറ്റിമറിച്ച ഇന്ദ്രന്‍സ് തന്റെ കണ്ണീരുപ്പുനിറച്ച ജീവിതത്തിലെ തളര്‍ച്ചയുടെയും വളര്‍ച്ചയുടെയും കഥകള്‍ ഓര്‍ത്തെടുത്ത് വായനക്കാരുമായി പങ്കുവയ്ക്കുകയാണ് സൂചിയും നൂലും എന്ന പുസ്തകത്തിലൂടെ. തന്റെ കാലത്തിന് മണ്ണും വെള്ളവുമായ തയ്യല്‍ത്തൊഴിലിനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് സൂചിയും നൂലും എന്ന പുസ്തകത്തില്‍ അദ്ദേഹം പങ്കുവയ്ക്കുന്നത്. ഒരു സാധാരണ തയ്യല്‍ക്കാരനില്‍ നിന്ന് അറിയപ്പെടുന്ന ചലച്ചിത്രനടനായി മാറിയ കഥപറയുന്നതോടൊപ്പം ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടി ഓര്‍ത്തെടുക്കുകയാണ് ഇന്ദ്രന്‍സ് ഈ ഓര്‍മ്മപുസ്തകത്തിലൂടെ.
ഇന്ദ്രന്‍സിനൊപ്പം മാധ്യമപ്രവര്‍ത്തകനായ ഷംസുദ്ദീന്‍ കുട്ടോത്തും ചേര്‍ന്നാണ് സൂചിയും നൂലും തയ്യാറാക്കിയത്. ഡി സി ബുക്‌സാണ് പ്രസാധകര്‍.
9788126474066
Place hold on SOOCHIYUM NOOLUM( സൂചിയും നൂലും)
By Indrans.
Kozhikode Mathrubhumi Books 2026
, ഇന്ദ്രധനുസ്സ്‌
₹610.00 Original price was: ₹610.00.₹490.00Current price is: ₹490.00.
Please login to add to wishlistLogin here
Author: INDRANS Category: Autobiography Language:   MALAYALAM
ISBN: ISBN 13: 9789376884216 Edition: 1 Publisher: Mathrubhumi
Specifications
About the Book
”കൈവിരലിലേറ്റ ഒരു സൂചിക്കുത്തിന്റെ നോവില്‍നിന്നാണ് തുടക്കം. തയ്യല്‍ക്കടയില്‍നിന്നു നാടകസംഘത്തിലേക്കും അവിടെനിന്ന് സിനിമയിലേക്കുമെത്തിയ ജീവിതമാണ് എന്റേത്.”
ആത്മകഥയെഴുത്തിന്റെ പരമ്പരാഗത, വ്യവസ്ഥാപിത രീതികള്‍ക്കു നേരേ കുലച്ച വില്ലാണ് ‘ഇന്ദ്രധനുസ്സ്’. മാനകഭാഷയുടെയും സാഹിത്യഭാഷയുടെയും ഘടനാവിതാനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് സ്വന്തം വാമൊഴിയിലാണ് ഇന്ദ്രന്‍സ് ആത്മകഥ എഴുതിയിരിക്കുന്നത്, തിരുവനന്തപുരം മലയാളത്തില്‍. ഇങ്ങനെ പൂര്‍ണ്ണമായും ഭാഷാഭേദത്തിലുള്ള ഒരു ആത്മകഥ മലയാളത്തില്‍ ഇന്നുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. താന്‍ വീട്ടില്‍ സംസാരിക്കുന്ന മലയാളത്തെ സാഹിത്യഭാഷകൊണ്ട് മെച്ചപ്പെടുത്താനോ അലങ്കരിക്കാനോ ഇന്ദ്രന്‍സ് ശ്രമിക്കുന്നേയില്ല…
… വാമൊഴിയെ വരമൊഴിയാക്കുന്ന ഇന്ദ്രന്‍സിന്റെ എഴുത്തില്‍ ആഖ്യാനത്തിന്റെ ഒരു ഇരട്ടനീക്കം കാണാം; ഒരേസമയം സ്വയം സംസാരിക്കലും വായനക്കാരോട് സംസാരിക്കലും. മാനകഭാഷയുടെ മദ്ധ്യസ്ഥത ഒഴിവാക്കി ഓര്‍മ്മയുടെ ഫിക്ഷണല്‍ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട്, ഈ പുസ്തകം കൈയിലെടുക്കുന്ന ഓരോ വായനക്കാരനോടുമുള്ള ഭാഷണമാക്കി ഇന്ദ്രന്‍സ് ആത്മകഥയെ മാറ്റുന്നു. സാഹിത്യവും അലങ്കൃതമായ സാഹിത്യഭാഷയും ഉടലെടുക്കുംമുമ്പ് തനിക്കു മുന്നിലെ ഒരാളോടോ ഒരാള്‍ക്കൂട്ടത്തോടോ വാമൊഴിയില്‍ കഥകള്‍ പറഞ്ഞിരുന്ന പ്രാചീനനായൊരു സ്റ്റോറി ടെല്ലറെപ്പോലെ ഇന്ദ്രന്‍സ് തന്റെ ആത്മചരിത്രം പറയുന്നു.
– പി.കെ. രാജശേഖരന്‍
9789376884216
Place hold on INDRADHANUSSU