ഭാഷ സ്വതന്ത്രവും ചരിത്രപരവുമായ അടരുകളുള്ളതാണെന്ന തിരിച്ചറിവിനെ മറികടന്നുകൊണ്ട്, ഒരു ഏകീകൃത ദേശീയ ചട്ടക്കൂടിനുള്ളിൽ നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് കേന്ദ്രഭരണ കൂടം മുന്നോട്ടുവയ്ക്കുന്ന ഭാഷാപരിവാർ എന്ന സങ്കല്പം. ഏകരാഷ്ട്രം ഏകഭാഷ എന്ന ഫാസിസ്റ്റ് ആഖ്യാനത്തിന്റെ പ്രയോഗമായ ഈ സങ്കല്‌പത്തെ വിമർശനാത്മകമായി നോക്കിക്കാണുന്ന ലേഖനങ്ങളുടെ സമാഹാരം. സാംസ്കാരിക മേൽക്കോയ്മയ്ക്കായി ഒരു അർധഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്ന ആസൂത്രിതമായ പദ്ധതികൾക്കെ തിരായ പ്രതിരോധ സാധ്യതകൾ മുന്നോട്ടുവയ്ക്കുകയാണ് ഈ പുസ്‌തകം.