PAMELAYUDE PACHAVEEDU / പമേലയുടെ പച്ചവീട്
/ ഋത്വ ഗോപിക
- 1
- Kottayam D C Books 2026/07/01
- 411
പച്ചവനത്തിലൊരു അമ്മയുണ്ട്... പച്ചവനത്തിലുള്ളവർക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായ അമ്മ... പച്ചയമ്മ! ആ അമ്മയുടെ സ്നേഹത്തിനുവേണ്ടിയാണ് എല്ലാം ആരംഭിച്ചത്. അവസാനവും അതേ സ്നേഹത്തിൽതന്നെയായിരുന്നു. പക്ഷേ, ആർക്ക് ആരോടുള്ള സ്നേഹമെന്ന് വായിച്ചറിയേണ്ടിയിരിക്കുന്നു. ഇത് സ്നേഹത്തിൻ്റെ കഥയല്ല. പ്രകൃതിയും അവളുടെ ഒരു സൃഷ്ടിയും തമ്മിലുള്ള ശത്രുതയുടെ കഥയാണ്. തന്റെ പതിനാറാം വയസ്സിൽ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെട്ട് അനാഥയായി മാറിയ ഒരു പെൺകുട്ടി, പമേല. അവൾ ചെയ്‌ത തെറ്റുകളെല്ലാം പ്രണയത്തിനുവേണ്ടിയായിരുന്നു. എന്നിട്ടും ആഗ്രഹിച്ച പ്രണയം അവളെ ഉപേക്ഷിച്ചുപോയി. ഒപ്പമുണ്ടാകുമെന്നു കരുതിയവരെല്ലാം തനിച്ചാക്കി. ജീവിതം അത്രയും ക്രൂരത പമേലയോട് കാണിച്ചിട്ടും പച്ചയമ്മയ്ക്ക് അവളോട് കരുണ തോന്നിയില്ല. ആപത്തിൽ അകപ്പെടുന്ന മനുഷ്യരെ രക്ഷിക്കാൻ ദൈവം വരുമത്രേ. പക്ഷേ, ആപത്ത് ദൈവത്തിൽനിന്നാണെങ്കിലോ? പമേലയെയും അവളുടെ പച്ചവീടിനെയും ആരാണ് രക്ഷിക്കുക?