Radhakrishnan Narayanan

CHITHRALEKHAYUDE ADAYALANGAL /ചിത്രലേഖയുടെ അടയാളങ്ങള്‍ /രാധാകൃഷ്‌ണൻ നാരായണൻ - 1 - Kottayam DC Books 2026/06/01 - 175

ചെമ്പരുന്തരുവി എന്ന മലയോരഗ്രാമത്തിൽ നാട്ടുപുരാവൃത്തങ്ങൾക്കും യാഥാർത്ഥ്യത്തിനുമിടയിൽ ജീവിച്ച മനുഷ്യരുടെ കഥയാണ് രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ ’ചിത്രലേഖയുടെ അടയാളങ്ങൾ. അവരുടെ ആഴമേറിയ വൈകാരികലോകത്തെ കാവ്യാത്മകമായ ഭാഷയിലൂടെ ദൃശ്യസമൃദ്ധിയോടെ ഈ നോവൽ ആവിഷ്‌കരിക്കുന്നു. പ്രതിസന്ധികളോട് പൊരുതുന്ന ഋഷി എന്ന യുവാവിൻ്റെയും രഹസ്യങ്ങളുടെ നിഴലിൽ ജീവിക്കുന്ന ചിത്രലേഖയുടെയും തീക്ഷ്‌ണമായ പ്രണയവും വിരഹവും അനുവാചകഹൃദയം തൊടുംവിധമാണ് എഴുത്തുകാരൻ ഈ നോവലിൽ ചിത്രീകരിച്ചിട്ടുള്ളത്. നോവലെഴുത്തിൻ്റെ പാരമ്പര്യരീതികളെ ആദരപൂർവ്വം പിന്തുടരുന്ന നോവൽ, ആ ചരിത്രത്തെ ഈ കാലത്തിനൊത്ത് വിളക്കിയെടുക്കുന്നുണ്ട്. ഡി സി ബുക്സ‌് സംഘടിപ്പിച്ച കേരള സാഹിത്യോത്സവം നോവൽ മത്സരത്തിൽ രാധാകൃഷ്‌ണൻ നാരായണൻ എഴുതിയ ചിത്രലേഖയുടെ അടയാളങ്ങൾ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.

9789376912544

Purchased DC Books,Kochi


Novalukal

A / RAD/CH