@book{198607,
	author = {Jayakrishnan, E},
	title = {MAMMOOTTY : Oru Pusthakam},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {മമ്മൂട്ടി എന്ന നടന്‍ ലോകത്തെ ഏതു ഭാഷയിലേക്കും പരിഭാഷപ്പെടുത്തി വായിക്കാവുന്ന ഒരു പഠനമാതൃകയാണെങ്കില്‍, ആ മാതൃകയുടെ ഏറ്റവും സമഗ്രവും ആധികാരികവുമായ അച്ചടിരൂപമാണ് ഈ രചന എന്ന് ആദരപൂര്‍വ്വം സാക്ഷ്യപ്പെടുത്തട്ടെ. മമ്മൂട്ടി എന്ന മാരീചസൗഭഗത്തെ പഠിക്കാന്‍ ഏതു വിദ്യാര്‍ത്ഥിക്കും ഏതു ഗവേഷകനും ഗവേഷകയ്ക്കും ഈ പുസ്തകത്തെ നിസ്സംശയം ആശ്രയിക്കാം; ഉപാസിക്കാം.
– രണ്‍ജി പണിക്കര്‍

അരനൂറ്റാണ്ടു പിന്നിട്ട മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഒരു വടക്കന്‍ വീരഗാഥ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങി കാതല്‍ ദ കോര്‍, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ് വരെയുള്ള എഴുപതോളം ചിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് മമ്മൂട്ടിയിലെ നടനെ ഒരു പുസ്തകംപോലെ വായിക്കുന്ന ഗ്രന്ഥം.

മമ്മൂട്ടിയുടെ അഭിനയജീവിതത്തെ സമഗ്രാവലോകനത്തിനു വിധേയമാക്കുന്ന പഠനഗ്രന്ഥം}
}
