Part 1 : ANURAGA LOLAGATHRI Part 2 : ANURAGA MOUNA CHARUTHI കന്യാകുമാരി മുതൽ ഡെറാഡൂൺ വരെ അനുരാഗ ലോലഗാത്രിയോടൊപ്പം യാത്ര ചെയ്ത എൻറെ പ്രിയ വായനക്കാർക്ക് ഇതാ ഒരു മടക്കയാത്ര, അനുരാഗ മൗനചാരുതി. ഈ മടക്കയാത്ര ലക്ഷ്യ സ്‌ഥാനത്ത് എത്തിച്ചേരുമോ? പൻവേൽ നഗരത്തിലെ ഒരു ആശുപത്രി കിടക്കയിൽ കിടക്കുന്ന ചാരുവിന് പിന്നീട് എന്ത് സംഭവിച്ചു? ദൈവം എല്ലായ്പ്‌പോഴും ഇത്രയ്ക്കും ക്രൂരനാണോ? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങൾക്കുള്ള ഒരു ഉത്തരമാണ് ഈ പുസ്‌തകം. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും ഒരുപാട് കാരണങ്ങൾ തേടിപ്പോകുന്ന ഈ കാലത്ത്, വർഷങ്ങൾക്ക് മുന്നേ തോന്നിയ സ്നേഹത്തെ നെഞ്ചോട് ചേർത്ത രണ്ട് പേർ. വിധിയെ തോൽപ്പിച്ച് അവർ ജീവിക്കുമോ? അതോ, വിധി അവരെ തോൽപ്പിക്കുമോ? പ്രണയത്തോടൊപ്പം സൗഹൃദത്തിൻറെ ബന്ധവും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളിൽ ആഴപ്പെടുത്തും. രക്തബന്ധങ്ങൾക്കപ്പുറം, യാതൊരു രക്ത ബന്ധവും ഇല്ലാതെ, ആളുകളെ ചേർത്തുപിടിച്ച ഒരു പറ്റം ആളുകളുടെ കഥ.