@book{198314,
	author = {Ashraf Kanampully},
	title = {ASTHAMAYASOBHAKONDORU VASTHUSHILPAM},
	publisher = {Mathrubhumi Books},
	year = {2026/04/01},
	address = {Kozhikode},
	edition = {1},
	note = {മരണത്തിനൊപ്പം ജീവിച്ച, കൂടക്കൂടെ മരണത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ബോധത്തോടെ ജീവിച്ച ഒരസാമാന്യ സാക്ഷരന്റെ ജീവിതയാത്രാവിവരണമാണ് ഈ കൃതി. മരണസാക്ഷരത അയാളെ കൂടുതല്‍ അയാളാക്കിയതേയുള്ളൂ. അയാളിലെ നര്‍മ്മബോധത്തെയും ജീവിതതൃഷ്ണയെയും സൗഹൃദത്തെയും തീക്ഷ്ണമാക്കിയതേയുള്ളൂ. ജീവിച്ചിരിക്കുക എത്ര പ്രധാനമാണ് എന്ന് മരണത്തിലേക്ക് ഇടറിവീണുകൊണ്ടിരിക്കുന്ന ഭാവനാശാലിയായ ഒരാള്‍ പറയുകയാണ്. രോഗമുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യരോരോരുത്തരും നിത്യവും കടലെടുക്കുന്ന ആ തുരുത്തിലാണ്.
– കല്‍പ്പറ്റ നാരായണന്‍

നിങ്ങളിത് വായിക്കുമ്പോള്‍, ഇതൊരു കാന്‍സര്‍രോഗിയുടെ കഥയാണെന്നു വിശ്വസിക്കാന്‍ പ്രയാസമായേക്കാം. കാരണം, അബ്ദുള്‍ ഹമീദ് ജീവിതത്തെയും രോഗത്തെയും സമീപിച്ചത്, മരണത്തെപ്പോലും സൗന്ദര്യവത്കരിക്കുന്ന ഒരു കലാകാരന്റെ മനസ്സോടെയായിരുന്നു.
– ഡോ. ആസാദ് മൂപ്പന്‍

രോഗകാലത്തെ കരുത്തോടെ നേരിട്ട അബ്ദുള്‍ ഹമീദ് എന്ന വാസ്തുശില്‍പ്പിയുടെ അസാമാന്യമായ ജീവിതകഥ}
}
