@book{197978,
	author = {Karassery M.N},
	title = {MARARUDE KURUKSHETHRAM},
	publisher = {Mathrubhumi Books},
	year = {2026/01/01},
	address = {Kozhikode},
	edition = {1},
	note = {മൂല്യനിഷ്ഠമായ ജീവിതസങ്കല്‌പങ്ങൾ പുലരാനാവശ്യമായ കാറ്റും വെളിച്ചവും പ്രദാനം ചെയ്‌ത ഗാന്ധിയുഗത്തിന്റെ സൃഷ്ടിയാണ് കുട്ടികൃഷ്ണമാരാര്. അദ്ദേഹത്തിൻ്റെ സാഹിത്യവിമർശനം അഭിപ്രായാവിഷ്കാരത്തിലൂടെ ആത്മപ്രകാശനം നടത്തുന്നു. ഈ നിലപാടിൽ നിന്നുകൊണ്ട് മാരാരുടെ വിമർശനത്തിന്റെ വിവിധ വശങ്ങൾ പഠിക്കുവാൻ ഭാരതപര്യടനം ഇവിടെ ഉപാധിയായിത്തീർന്നിരിക്കുന്നു.
സഹോദരന്മാർ തമ്മിൽ നടന്ന വർഗ്ഗീയലഹളകളുടെയും രാഷ്ട്രവിഭജനത്തിന്റെയും പശ്ചാത്തലത്തിലിരുന്ന് മാരാര് തയ്യാറാക്കിയ ഭാരതപര്യടനം, അഹിംസയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് വ്യാസന്റെ ഇതിഹാസത്തിൽനിന്ന് കണ്ടെടുക്കുന്നത്. മാരാർ പഠിതാക്കളിൽ ശ്രദ്ധേയനായ എം.എൻ. കാരശ്ശേരിയുടെ കൗതുകപൂർവ്വമായ നിരീക്ഷണംകൊണ്ടും യുക്തിഭദ്രമായ പ്രതിപാദനംകൊണ്ടും സഹൃദയരുടെ അംഗീകാരം നേടിയ പുസ്ത‌കത്തിന്റെ മാതൃഭൂമിപതിപ്പ്.}
}
