@book{197963,
	author = {Rammohan Paliyath},
	title = {SATHYAKHEDAPUSTHAKAM – WEBINIVESAM 3.0},
	publisher = {Mathrubhumi Books},
	year = {2026},
	address = {Kozhikode},
	edition = {1},
	note = {രാംമോഹന്‍ പാലിയത്ത് ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലെഴുതുന്ന ‘വെബിനിവേശം’ എന്ന കോളം വായിക്കാറുണ്ടോ? ഇല്ലെങ്കിലത് ഉറപ്പായിട്ടും വായിക്കണമെന്ന് ഞാന്‍ ശിപാര്‍ശ ചെയ്യും. എന്നാ ഒരു കോളമാ അത്! എവിടുന്നെല്ലാം എന്നതെല്ലാം വിവരങ്ങളാണ് പുള്ളിക്കാരന്‍ ഓരോ ആഴ്ചയും തപ്പിപ്പെറുക്കിക്കൊണ്ടുവരുന്നതെന്നറിയാമോ. പാരായണക്ഷമത എന്ന വാക്കിന്റെ പര്യായപദമാണ് ആ കോളം. പക്കാ ഇന്‍ഫോടെയ്ന്‍മെന്റ്. പഴയ ലക്കങ്ങളൊക്കെ ഇനിയെങ്ങനെ തപ്പിപ്പിടിച്ചു വായിക്കാന്‍കഴിയും എന്നാണോ? തിരഞ്ഞെടുത്ത ലക്കങ്ങള്‍ പുസ്തകമായിട്ടുണ്ട്. ‘വെബിനിവേശം’, ‘സസ്യഭുക്ക് മാംസഭുക്ക് ഫേസ്ഭുക്ക്’ എന്നീ രണ്ടു സമാഹാരങ്ങള്‍ക്കുശേഷം ഇതാ, മൂന്നാംഭാഗമായ ‘സത്യഖേദപുസ്തകം.’ ഉറപ്പുതരുന്നു, വായനക്കാര്‍ക്കിതൊരു മുതലാണ്.
– ബിപിന്‍ ചന്ദ്രന്‍

ബ്ലോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം…

എഫ്.ബിയും ഇന്‍സ്റ്റയും വാട്‌സാപ്പും യൂട്യൂബും ടെലിഗ്രാമും മെസഞ്ചറുമെല്ലാം ഭരിക്കുന്ന നടപ്പുകാല സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകളും ഫോട്ടോകളും റീലുകളും ബ്ലോഗുകളും പോഡ്കാസ്റ്റുകളുമെല്ലാമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ളവര്‍ പോസ്റ്റിയുണ്ടാക്കുന്ന നവലോകവിസ്മയത്തെ പ്രതിനിധീകരിക്കുകയും പുത്തനായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പുസ്തകം.}
}
