OCHUKALUDE KAALOPPU /ഒച്ചുകളുടെ കാലോപ്പ്
/മാത്യുസ് പി എഫ്
- 1
- Kozhikode Mathrubhumi Books 2026
- 127
ജീവിതത്തെക്കാൾ പ്രധാനം കലയാണെന്ന് ചിന്തിച്ചിരിക്കുമ്പോഴാകും അതു തെറ്റാണെന്നു തോന്നുന്ന ചില നിമിഷങ്ങൾ സംഭവിച്ചു പോകുന്നത്. അതുപോലെതന്നെ സ്വന്തം കലയെക്കുറിച്ചാലോചിക്കുമ്പോൾ സ്വാഭാവികമായും അതിനു കീഴേ മങ്ങിമാത്രം കാണപ്പെടുന്ന ജീവിതവും തെളിഞ്ഞുവരുന്നു. പല അടരുകളായി അവ മറഞ്ഞു കിടക്കുന്നതുകൊണ്ടുതന്നെയാണ് ചിലപ്പോഴെങ്കിലും ഒന്നു ചുരണ്ടിനോക്കാൻ തോന്നുന്നതും.... സസ്പെൻസ് നിലനിർത്താനുള്ള തകർപ്പൻ തന്ത്രങ്ങളോടെ കഥയില്ലാത്ത കഥ പറഞ്ഞു ഫലിപ്പിച്ചിരുന്ന മുത്തിയമ്മുമ്മ, നാടകീയതയോടെ മാത്രം ഏതു സംഭവങ്ങളും പറയുന്ന അമ്മച്ചി, ഈനാശു എന്ന കഥാപാത്രമായി ചാവുനിലമെന്ന നോവലിലേക്കു കയറിവന്ന് മറഞ്ഞുപോയ മനുഷ്യൻ, സാഹിത്യകൃതികളെടുത്ത് തികച്ചും സിനിമയുടേതു മാത്രമായ ലോകം സൃഷ്ടിച്ച് അമ്പരപ്പിച്ച സംവിധായകർ, ജീവിതത്തിൽനിന്നും സാഹിത്യകൃതികളിൽനിന്നും കഥകളും കഥാപാത്രങ്ങളും സിനിമയിലേക്കു കടന്നുവരുന്നത്. മഹാപ്രതിഭകളായ എഴുത്തുകാർ, പുസ്‌തകങ്ങൾ, വായന, സിനിമകൾ, സൗഹൃദങ്ങൾ, സ്വപ്‌നങ്ങൾ... അങ്ങനെ പലരും പലതുമായി, കഥകളും കാഴ്ച്‌ചകളും ഓർമ്മകളുമെല്ലാം ചേർന്ന് പി.എഫ്. മാത്യുസിൻ്റെ ഏറ്റവും പുതിയ പുസ്‌തകം.