SREENARAYANA GURU : Haindavathayude Bhavi Darsicha Yogi / ( English Title : Sage Who Reimagined Hinduism )
/ ശ്രീനാരായണ ഗുരു- ഹൈന്ദവതയുടെ ഭാവി ദര്‍ശിച്ച യോഗി ശശി തരൂർ
- 1
- Kozhikode Mathrubhumi 2026/01/01
- 263
ശ്രീനാരായണഗുരുവിന്റെ പൈതൃകത്തെ പഠനവിധേയമാക്കുന്ന The Sage Who Reimagined Hinduism എന്ന പുസ്തകത്തിന്റെ പരിഭാഷ. അനുകമ്പയില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന അരുളിന്റെ പരിവര്‍ത്തനശേഷിയുടെയും ധാര്‍മ്മികബോധത്തിലധിഷ്ഠിതമായ കര്‍മ്മങ്ങളുടെ പ്രഭാവത്തിന്റെയും സാക്ഷ്യപത്രമാണ് ഗുരുവിന്റെ ജീവിതം. എങ്കിലും ഇന്ത്യയുടെ ആത്മീയനവോത്ഥാനത്തിന്റെയും ബൗദ്ധികവിമോചനപോരാട്ടങ്ങളുടെയും ഇതിഹാസങ്ങളില്‍ ഗുരുവിന്റെ മഹത്തായ പൈതൃകം വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. ഇവയില്‍ പരിമിതവും അനുപാതരഹിതവുമായി കാണപ്പെടുന്ന ആ പ്രാതിനിദ്ധ്യത്തെ തിരുത്താന്‍ ശ്രമിക്കുന്ന ഈ പുസ്തകത്തില്‍ ഗുരുവിന്റെ സന്ദേശങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രസക്തിയും ചര്‍ച്ച ചെയ്യുന്നു. മനുഷ്യരാശിയുടെ ഐക്യത്തിനുള്ള മാര്‍ഗ്ഗം തേടുന്നവര്‍ക്കു മുന്നില്‍ തെളിയുന്ന പ്രകാശസ്രോതസ്സായ ഒരു മഹാമനീഷിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്ന ശ്രദ്ധാഞ്ജലി.