TY - BOOK AU - Ramadas Cherayi TI - AYYANKALI PRASTHANAM REKHAKALILOODE: / അയ്യൻകാളി പ്രസ്ഥാനം രേഖകളിലൂടെ SN - 9789370988514 U1 - Q PY - 2026////01/01 CY - Kottayam PB - DC Books KW - Ayyankali - Charithram KW - Ayyankali Prasthanam N1 - മുപ്പതുവർഷത്തെ അന്വേഷണവും രണ്ടു വർഷത്തെ എഴുത്തും; അതാണ് ഈ പുസ്‌തകം. രണ്ടു ഭാഗങ്ങളും 10 അദ്ധ്യായങ്ങളുമുള്ള ഈ ഗ്രന്ഥത്തിൽ 821 രേഖകൾ അടങ്ങിയിരിക്കുന്നു. ആർക്കൈവ്സുകളിലും പുരാ തനപത്രശേഖരങ്ങളിലും പലനാടുകളിലുമായി ജീവിതം മറന്ന് അലഞ്ഞ പതിറ്റാണ്ടുകൾ ഈ ഗ്രന്ഥത്തിനായി ചെലവിട്ടിട്ടുണ്ട്. അയ്യൻകാളിപ്രസ്ഥാനകാലത്തിൻ്റെ അപൂർവ്വമായ ഒറിജിനൽ രേഖകളുടെയും വിവരങ്ങളുടെയും ഒരു എൻസൈക്ലോപീഡിയയിലേക്കുള്ള ചുവടുവയ്‌പാണിത്. അയ്യൻകാളി പ്രസ്ഥാനത്തെപ്പറ്റി എന്ത് രേഖകളുണ്ട് കിട്ടാൻ എന്ന പഴക്കമുള്ള നിഷേധ വാക്യത്തിനു മറുപടിയാകും ഇത്. പുസ്തകവലിപ്പം കൂടുമെന്ന ഭയത്താൽ നിർത്തുകയായിരുന്നു എഴുത്ത്; അത്രയ്ക്കുണ്ട് ആ മഹാപ്രസ്ഥാനകാലത്തിൻ്റെ പുരാരേഖകളും മറ്റും. അയ്യൻകാളി പഠിതാക്കൾക്കും ചരിത്രവിദ്യാർത്ഥികൾക്കും സാമൂഹിക പ്രവർത്തകർക്കും വഴികാട്ടിയാണ് ഈ വൈജ്ഞാനികഗ്രന്ഥം ER -