“പ്രണയം നേടുന്നവനിൽ മാത്രം കുറിക്കപ്പെടേണ്ട അനുഭൂതിയല്ല..!! നഷ്ടപ്പെട്ടവനിലും പ്രണയം ഒരു വിസ്മയം തീർത്തിട്ടുണ്ട്.. ഒരുപക്ഷേ നഷ്ടപ്പെട്ടവനോളം നേടിയവൻ അതിന്റെ മൂല്യം അറിഞ്ഞിരിക്കണമെന്നില്ല..!! പ്രണയം അങ്ങനെയാണ് ആസ്വദിക്കുന്ന രീതിക്കനുസരിച്ച് അതിന്റെ അളവുകോലിൽ വ്യത്യാസം വരും.. നേടിയവന്റെ പ്രണയം മനോഹരമാണെങ്കിൽ നഷ്ടപ്പെട്ടവന്റെ പ്രണയം നൊമ്പരം ചാലിച്ചതാവും.. മറവിക്ക് വിട്ടുകൊടുക്കാതെ അവൻ എന്നും മനസ്സിൽ സൂക്ഷിക്കുന്ന, ഓർക്കുമ്പോൾ മാത്രം വേദനയിൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിക്കുന്ന ഒരു മധുരമുള്ള നൊമ്പരം..!! സഖാവ് പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ നിങ്ങൾക്ക് സമ്മാനിക്കുന്നതോടൊപ്പം ഒരു മനോഹര സൗഹൃദം കൂടി നിങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നു. ഇത് സഖിയുടെ കഥയാണ് സഖാവിന്റെ സ്വന്തം സഖിയുടെ കഥ.. അവരിലൂടെ അവർക്കേറെ പ്രിയപ്പെട്ടവരായ ഒരു സൗഹൃദത്തിന്റെ കഥ..!! കേവലം ശരീരത്തോട് തോന്നുന്ന ആസക്തിയല്ല യഥാർത്ഥ പ്രണയമെന്നും മനസ്സുകൾ തമ്മിൽ അലിഞ്ഞു ചേരുന്ന സുഖമുള്ള അനുഭൂതിയാണ് പ്രണയമെന്നും ഈ കഥ നിങ്ങളോട് വിളിച്ചോതുന്നു.!! തീർച്ചയായും സഖാവ് നിങ്ങൾക്കൊരു നവ അനുഭവം തന്നെയായിരിക്കും..!!’’ -ഏക