സങ്കീർണതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുതൂവുന്ന മനുഷ്യജീവിതങ്ങളുടെ പച്ചയായ ആവിഷ്കാരമാണ് കോഹിനൂർ മാലപൊട്ടിക്കൽ. പ്രണയം, സൗഹൃദം, ചൂഷണം, പ്രതിരോധം, മരണം, പോരാട്ടം, അതിജീവനം തുടങ്ങി മനുഷ്യർ പല സമയങ്ങളിലായി പല ഭാവങ്ങളിൽ ആടിത്തീർക്കുന്ന ജീവിതപ്പകർച്ചകളെ അതിതീവ്രമായി പകർന്നുതന്ന് ഒരേ സമയം ഞെട്ടിക്കുകയും വിസ്മയപ്പെടുത്തുകയും ചെയ്യുന്ന പത്തു ചെറുകഥകൾ അടങ്ങിയ സമാഹാരം. അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം