സഞ്ചാരങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്ന ഒരു സൗഹൃദക്കൂട്ടം നടത്തിയ അപൂർവ്വ സാഹസിക യാത്രകളുടെ അനുഭവക്കുറിപ്പാണിത്. നേപ്പാൾ, മലാനാ, കിന്നൗർ, ജോധ്പൂർ, കാശ്മീർ, മേഘാലയ, ഗുവാഹത്തി, കൊൽക്കത്ത, ജയ്‌സാൽമീർ, ലേ ലഡാക്ക്, സ്പിതി, ഡൽഹി എന്നിവിടങ്ങളിലൂടെ ഒരു സഞ്ചാരം. ചുരുങ്ങിയ ചെലവിൽ പരിമിതമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ടൂവീലറിലും ട്രെയിനിലും ബസ്സിലും മറ്റുമായി നടത്തിയ യാത്രകളാണ് ഭൂരിഭാഗവും. യാത്രയിൽ വെല്ലുവിളികൾ ധാരാളമുണ്ടണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി വന്നെത്തിയ കരുതലുകൾ പലയിടത്തും കരുത്തായി. ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാൻ എന്തു ത്യാഗം സഹിച്ചും യാത്രചെയ്യാൻ തയ്യാറായതിന്റെ നേർസാക്ഷ്യം.