TY - BOOK AU - George Thayil TI - HEART ATTACK BHAYAPPETATHE JEEVIKKAM: / ഹാർട്ട് അറ്റാക്ക് ഭയപ്പെടുത്താതെ ജീവിക്കാം SN - 9789370980136 U1 - S6 PY - 2025////09/01 CY - Kottayam PB - DC Books KW - Vaidya Sastram KW - Arogyam N1 - ഹാർട്ടറ്റാക്കിനെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്‌തകം. ഹൃദ്രോഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആപത്‌കരമായത് ഹാർട്ടറ്റാക്കുതന്നെ. മലയാളികൾ ഏറ്റവും പേടിയോടെ നോക്കിക്കാണുന്ന രോഗങ്ങളിലൊന്നു കൂടിയാണ് ഇത്. ഹാർട്ടറ്റാക്കിനെക്കുറിച്ചുള്ള ഈ ഭയം അകറ്റുകയാണ് ഡോ. ജോർജ് തയ്യിലിന്റെ മുഖ്യലക്ഷ്യം. ഹാർട്ടറ്റാക്കിനെ ഭയപ്പെടാതെ എങ്ങനെ ജീവിക്കാം എന്നാണ് പുസ്‌തകത്തിന്റെ തലക്കെട്ടുതന്നെ. 64 ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമായി ഹൃദ്രോഗങ്ങളെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങളും പരിഹരിക്കത്തക്കവിധത്തിലാണ് ക്രമീകരണം. ചോദ്യോത്തരങ്ങളുടെ രൂപത്തിൽ കാര്യങ്ങൾ അവതരിപ്പിച്ച് പ്രതിപാദ്യവിഷയത്തെക്കുറിച്ച് വിശദീകരിക്കുന്ന രീതി. 2025 വരെയുള്ള, അന്താരാഷ്ട്രനിലവാരത്തിലുള്ള ആധികാരികപഠനങ്ങളും ഗവേഷണഫലങ്ങളും ക്രോഡീകരിച്ചാണ് ഡോ. തയ്യിൽ ഈ പുസ്‌തകം രചിച്ചിട്ടുള്ളത്. അത്രയും വിപുലമായ ഒരു പഠനം നടത്തി അതിന്റെ സത്ഫലം വായനക്കാർക്കു പകർന്നുനൽകാനുള്ള ഗ്രന്ഥകാരൻ്റെ ശ്രമം തികച്ചും അഭിനന്ദനാർഹമാണ്. ഹൃദ്രോഗനിർണ്ണയ പരിശോധനകൾ വിശദമായി പ്രതിപാദിക്കുന്നുണ്ട് ഈ ഗ്രന്ഥത്തിൽ. ഹാർട്ടറ്റാക്കിനെ പേടിക്കാതെ ജീവിക്കാൻ വേണ്ട എല്ലാ വിവരങ്ങളും ഏറ്റവും ലളിതമായും സമഗ്രമായും ആധികാരികമായും ഇതിൽ വിവരിക്കുന്നു ER -