എസ് ജയചന്ദ്രൻ നായർ പത്രാധിപർ മാത്രമായിരുന്നില്ല.വായനക്കാരനും എഴുത്തുകാരനുമായിരുന്നു.തലയെടുപ്പുള്ള എഴുത്തുകാരുടെ സൂര്യ ശോഭയുള്ള നിരവധി കൃതികൾ വായനക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.എഴുത്തുകാരുമായുള്ള ഹൃദയ ബന്ധമായിരുന്നു ഇതിനു കാരണം.നിരവധി തലമുറകളെ അദ്ദേഹം അക്ഷരചങ്ങാതികളാക്കി.ഒരു പത്രപ്രവർത്തകന്റെ അനുഭവക്കുറിപ്പുകളിലൂടെ അദ്ദേഹം പറയുന്നത് വർണാഭമായ ആ കാലഘട്ടത്തിന്റെ നിലാവുള്ള ഓർമകളാണ്.