TY - BOOK AU - Anvar Abdullah TI - CITY OF M: /സിറ്റി ഓഫ് എം SN - 9789359622989 U1 - A PY - 2024/// CY - Kozhikode PB - Mathrubhumi Books KW - Novelukal KW - Kuttaanveshanam N1 - മുംബൈയിലെ കാൽക്കർ സഹോദരന്മാരുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ അവരുടെ അമ്മ പ്രിയംവദ കാൽക്കർ പോലീസ് സഹായം തേടുന്നു. അവരുടെ ഉദാസീനത മനസ്സിലാക്കി സമാന്തരമായ അന്വേഷണത്തിനു ശ്രമിക്കുന്ന അവരെ സി.ബി.ഐ. ഉദ്യോഗസ്ഥനായ ജിതേന്ദ്രകാശ്യപ് പുജാരയാണ് പണ്ട്, സി.ബി.ഐ.യിൽനിന്ന് രാജിവച്ചുപോയ ശിവശങ്കർ പെരുമാളിനടുത്തേയ്ക്കയയ്ക്കുന്നത്. പാലക്കാട്ടെത്തിയ പ്രിയംവദ കാൽക്കറിൽനിന്നു വിവരങ്ങൾ മനസ്സിലാക്കുന്ന പെരുമാൾ ആ അമ്മയുടെ നിസ്സഹായതയുടെ മുന്നിൽ നിവൃത്തിയില്ലാതെ, ഒരു സ്വകാര്യകുറ്റാന്വേഷകനാകാൻ തീരുമാനിക്കുന്നു. ആ കേസ് പെരുമാളിനെ ഒരു സ്വകാര്യകുറ്റാന്വേഷകനാക്കിമാറ്റുകയും ചെയ്തു. മുംബൈ നഗരത്തിലെത്തുന്ന പെരുമാൾ തിരോഭൂതരായ സഹോദരങ്ങൾ വിജയ് കാൽക്കറിനെയും അരുൺ കാൽക്കറിനെയും അന്വേഷിച്ചുതുടങ്ങുന്നു. ഒരു തെളിവും അവശേഷിച്ചിട്ടില്ലാത്ത ആ കാണാമറയലുകൾക്കു പിന്നാലെയുള്ള പ്രയാണം പെരുമാളിനെ അന്ധവൃത്തങ്ങളുടെ രാവണഗുഹകളിലേക്കു നയിക്കുന്നു. അസാധാരണമായ ഇതിവൃത്തഘടനയും ആഖ്യാനസുഗമതയും ഭാഷാഭംഗിയും പാത്രസൃഷ്ടീദീക്ഷയുമുള്ള നോവൽ. കേവലം ജനപ്രിയവായനയ്ക്കപ്പുറത്തേക്കു നയിക്കുന്ന അസ്സൽ ത്രില്ലർ. ഇന്ത്യൻ സമകാലയാഥാർത്ഥ്യങ്ങളുടെ നേർചിത്രരേഖകൾ. ഡിറ്റക്ടീവ് പെരുമാളിനു പുറമേ, കാൽക്കർ കുടുംബവും സൊനാലി ശ്രീവാസ്തവയും സൂരജ് പണ്ഡിത്തും കർത്താർ സിംഗും ഒക്കെ വന്നുനിറയുന്ന ജീവിതഗാഥ ER -