TY - BOOK AU - Richard Adams AU - Shobana Menon (tr.) TI - WATERSHIP DOWN : /വാട്ടർഷിപ് ഡൗൺ SN - 9789392231766 U1 - A PY - 2025/// CY - Kochi PB - Aditi Editions KW - Novelukal N1 - ഏതാണ്ട് അര നൂറ്റാണ്ടായി ലോകമെമ്പാടുമുള്ള ബെസ്റ്റ് സെല്ലറായ, ഇംഗ്ലീഷ് എഴുത്തുകാരൻ റിച്ചാർഡ് ആഡംസ് രചിച്ച, വാട്ടർഷിപ് ഡൗൺ എന്ന നോവൽ കാലാതീതമായ ഒരു ക്ലാസിക് കൃതിയാണ്, വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലുകളിലൊന്നാണിത്. ഇംഗ്ലണ്ടിലെ അതിമനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് വാട്ടർഷിപ് ഡൗൺ. ആ പ്രകൃതിസുന്ദരമായ ഭൂപ്രകൃതിയിൽ നടക്കുന്ന, സാഹസികതയുടേയും ധീര തയുടേയും അതിജീവനത്തിനുള്ള ഇച്ഛാശക്തിയുടേയും ആവേശ്വോജ്ജ്വല മായ ഒരു കഥ. കാടുകളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റത്തിൽ നിന്നും കുറെ കാട്ടുമുയലുകളുടെ മാളങ്ങളുടെ നാശവും ആ ദുരന്തത്തിൽ നിന്ന് ഓടിയകലുന്ന മുയലുകളും; കഥാകാരൻ സാഹസികമായ ആ യാത്ര പിന്തു ടരുന്നു. ദൃഢചിത്തരായ രണ്ട് മുയൽസഹോദരന്മാരുടെ നേതൃത്വത്തിൽ ആ മുയലുകൾ അവരുടെ ജന്മദേശമായ സാൻ്റൽഫോർഡ് സങ്കേതം വിട്ട് വേട്ടക്കാരും ശത്രുക്കളും സൃഷ്ടിക്കുന്ന ഭയാനകമായ പാതകളിലൂടെ നിഗൂ ഢമായ വാഗ്ദത്ത ഭൂമിയിലേക്ക് യാത്രയാവുകയും അവിടെ എത്തി അവി ടെനിന്ന് ഒരു നല്ല മുയൽ സമൂഹം കെട്ടിപ്പൊക്കുകയും ചെയ്യുന്നു.കാർണ്ണഗീ മെഡലും ബാലസാഹിത്യത്തിനുള്ള ഗാർഡിയൻ അവാർഡും നേടിയ റിച്ചാർഡ് ആഡംസ് 1920ൽ ഇംഗ്ലണ്ടിൽ ജനിച്ചു. 2016ലെ ക്രിസ്മ‌സ് ഈവിൽ അന്തരിച്ചു ER -