ഗ്രാമ്യസംസ്കൃതിയിൽ അടയാളപ്പെട്ടു കിടക്കുന്ന ആചാരവഴക്കങ്ങളുടേയും മൊഴിയറിവുകളുടേയും ഉല്‌പത്തി പരിണാമ വിശേഷങ്ങളുടേയും പുരാവൃത്തങ്ങൾ അന്വേഷിക്കുന്ന കൃതി. ചരിത്രവും ഭാഷാശാസ്ത്രവും നാടോടി വിജ്ഞാനവും സമന്വയിക്കുന്ന ഇതിലെ കുറിപ്പുകൾ നാട്ടുചരിത്രത്തിൻ്റെ ഉൾത്തുടിപ്പുകളും ഉൾപ്പൊരുളുകളും ഒപ്പിയെടുക്കുവാനുള്ള ചില സൂചകങ്ങളാണ്. ഇൻഡ്യയിലെ ഏറ്റവും വലിയ പ്രാദേശികചരിത്ര രചയിതാവായ വെള്ളനാട് രാമചന്ദ്രൻ്റെ ഏറ്റവും പുതിയ രചന.