MALAPPURAM MANASSU /മലപ്പുറം മനസ്സ്
/ശംസുദ്ദീൻ മുബാറക്
- 1
- Malappuram Book Plus 2021
- 168
‘മലപ്പുറം മനസ്സ്’ എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. ചെറിയ ചെറിയ മനുഷ്യരുടെ വലിയ വലിയ കാര്യങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ഇതു വായിച്ചു കഴിഞ്ഞാല്‍ നമുക്ക് ബോധ്യപ്പെടും, ഇവരാണ് നമുക്കിടയിലെ ഏറ്റവും വലിയ മനുഷ്യരെന്ന്. അത്രയും മഹത്തരമായ സന്ദേശമാണ് ഇവരുടെ ജീവിതം നമുക്ക് പകര്‍ന്നുതരുന്നത്. ഈ പുസ്തകത്തിലെ നൂറോളം കുഞ്ഞുകുഞ്ഞു കഥകള്‍ വായിക്കുന്ന ഒരാള്‍ക്കും മറ്റുള്ളവരെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ലെന്ന് നൂറു ശതമാനം എനിക്കു പറയാനാകും. ഏതു കടുത്ത മനസ്സും ആര്‍ദ്രമാകാതെ മലപ്പുറം മനസ്സിന്റെ വായന പൂര്‍ത്തിയാക്കാനാകില്ല. (വി.ഡി സതീശന്‍)