ബെസ്റ്റ് സെല്ലറായ രാവണൻ: പരാജിതരുടെ ഗാഥ എന്ന കൃതിയുടെ രചയിതാവായ ആനന്ദ് നീലകണ്ഠൻ കലിയുഗത്തിനു കൂടുതൽ അനുയോജ്യമായതും വളരെ വ്യത്യസ്തവുമായ ഒരു ജീവിതരീതിയെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പുസ്തകത്തിലൂടെ നടത്തുന്നത്. മനസ്സിന്റെ ആറു ശത്രുക്കൾ എന്ന് വിളിക്കപ്പെടുന്ന കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയെ സംബന്ധിച്ച അബദ്ധധാരണകളെ ആനന്ദ് ഈ പുസ്തകത്തിൽ ഖണ്ഡിക്കുന്നു. പരമ്പരാഗതമായി നമുക്ക് ലഭിക്കുന്ന ഉപദേശങ്ങൾ പിന്തുടരുന്നതു വഴി വിജയവും ആനന്ദവും കൈവരിക്കാനാവാതെ വരുന്നത് എങ്ങനെയെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഇതിഹാസങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ വഴി കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവ ലക്ഷ്യങ്ങൾ നേടിയെടുക്കാനും വിജയിക്കാനുമായി എങ്ങനെ വിനിയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി തരുന്നു.